GeneralLatest NewsNEWSTV Shows

നിറവയറില്‍ ബെഡില്‍ കിടക്കുന്ന അലക്‌സാന്‍ഡ്ര!! നല്ല പ്രായത്തില്‍ കല്യാണം കഴിച്ചാല്‍ ഇതുപോലെ ഒരു കുഞ്ഞിനെ കുളിപ്പിക്കാമെന്നു താരം

കുളിപ്പിച്ച്‌ തോര്‍ത്തി സ്പ്രേയും പൂശി മുടി ചീകി ഭക്ഷണം കൊടുക്കുന്നതും കാണാം.

ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലൂടെ ശ്രദ്ധ നേടിയ എയര്‍ഹോസ്റ്റസ് അലക്‌സാന്‍ഡ്ര ജോണ്‍സനെ സാന്‍ഡ്ര എന്നാണ് ആരാധകര്‍ വിളിക്കുന്നത്. ബിഗ് ബോസിനുള്ളില്‍ സുജോ മാത്യൂവുമായിട്ടുള്ള സാന്‍ഡ്രയുടെ സൗഹൃദം ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ തന്റെ യുട്യൂബ് ചാനലില്‍ താരം പങ്കുവെച്ച വീഡിയോ വൈറൽ. ബ്ലസ്ഡ് വിത്ത് എ ബേബി ​ഗേള്‍ എന്ന തലക്കെട്ടോടുകൂടിയാണ് താരം വീഡിയോ പങ്കുവെച്ചത്. വിവാഹം കഴിക്കാതെ, തന്റെ പ്രണയം പോലും പങ്കുവെക്കാതെ കുഞ്ഞിനെക്കുറിച്ചു പറഞ്ഞതോടെ ആരാധകർ സംശയത്തിലായി. എന്നാൽ വീഡിയോ രസകരമായി ഒരുക്കിയിരിക്കുകയാണ് താരം.

വീഡിയോയ്ക്ക് നല്‍കിയ ക്യാപഷന്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ തുടക്കത്തില്‍ ഗര്‍ഭിണിയെ പോലെ നിറവയറില്‍ ബെഡില്‍ കിടക്കുകയാണ് സാന്‍ഡ്ര. പിന്നെ കുളിപ്പിക്കുന്നതാണ് രം​ഗം. എന്റെ സുന്ദരി വാവയല്ലേ, നമുക്ക് കുളിച്ച്‌ പൊട്ടൊക്കെ കുത്തി സുന്ദരിയാകാം. എന്ന് പറഞ്ഞ് ആരെയോ കുളിപ്പിക്കുകയാണ്. തുടക്കത്തില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്നപ്പോഴാണ് കുളിപ്പിക്കുന്നത് അലക്‌സാന്‍ഡ്രയുടെ പെറ്റ് പെറ്റ് ഡോഗ് വിസ്‌കിയെ ആണെന്ന് മനസ്സിലാകുന്നത്. കൊച്ചിയിലേക്ക് ഞാന്‍ പോയാല്‍ പിന്നെ ഇവളെ മിസ് ചെയ്യും. കാരണം വിസ്‌കി കോഴിക്കോടാണ് ഉള്ളതെന്നും അലക്‌സാന്‍ഡ്ര പറയുന്നു.

read also:പൊതുവഴിയില്‍ ആളൊഴിഞ്ഞ നേരത്ത് കാറിനുളളില്‍ രണ്ടുപേര്‍ ലൈംഗികബന്ധത്തില്‍; ഇതിന് ഇറങ്ങുന്നവര്‍ അല്‍പ്പം വലിയ കാറുമായി പോകരുതോയെന്നു പ്രമുഖ നടി

നല്ല പ്രായത്തില്‍ കല്യാണം കഴിച്ചാല്‍ ഇതുപോലെ ഒരു കുഞ്ഞിനെ കുളിപ്പിക്കാമെന്നും താരം പറയുന്നുണ്ട്,. കുളിപ്പിച്ച്‌ തോര്‍ത്തി സ്പ്രേയും പൂശി മുടി ചീകി ഭക്ഷണം കൊടുക്കുന്നതും കാണാം. വിസ്കിയ്ക്ക് ഭക്ഷണം വാരിക്കൊടുത്താലേ കഴിക്കൂവെന്നും താരം പറയുന്നു

shortlink

Related Articles

Post Your Comments


Back to top button