GeneralLatest NewsMollywood

ലോക്സഭാ തെരഞ്ഞെടുപ്പ്; ബിജെപി സ്ഥാനാര്‍ഥി മോഹൻലാലോ?

ലോക സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേയ്ക്ക് എത്തുകയാണ് കേരളം. തിരുവനന്തപുരം സീറ്റിലേക്ക് സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിക്കുന്നത് നടന്‍ മോഹൻലാലിനെയെന്നു ബിജെപി എം എല്‍ എ ഒ രാജഗോപാല്‍. സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് മോഹൻലാലിനെ സമീപിച്ചിട്ടുണ്ടെന്ന് മുതിർന്ന ബിജെപി നേതാവ് കൂടിയായ ഒ രാജഗോപാൽ എന്‍ഡിടിവിയോട് വെളിപ്പെടുത്തി.

ഒ രാജ ഗോപാലിന്റെ വാക്കുകള്‍ ഇങ്ങനെ… “ഞങ്ങൾ മോഹൻലാലിനെ നിര്‍ബന്ധിക്കുന്നുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമോ എന്ന് പറഞ്ഞിട്ടില്ല. പൊതുകാര്യങ്ങളിൽ മോഹൻലാൽ തൽപരനാണ്. സര്‍വ്വോപരി തിരുവനന്തപുരത്തുകാരനും. ബിജെപിയോട് അദ്ദേഹം അനുഭാവം കാണിക്കുന്നുമുണ്ട്.” മോഹൻലാൽ പ്രധാന മന്ത്രി നരേന്ദ്ര മോഡിയെ സന്ദര്‍ശിച്ചത് മുതല്‍ താരം ബിജെപിയില്‍ എത്തുമെന്ന അഭ്യൂഹം നിലനിന്നിരുന്നു. ഈ അവസരത്തിലാണ് ഒ രാജഗോപാലിന്‍റെ വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്

shortlink

Related Articles

Post Your Comments


Back to top button