Latest NewsMollywood

മോഹൻലാലിനൊപ്പം ആടിപ്പാടി സ്വാസ്‌തികയും അര്‍ച്ചനയും ;വീഡിയോ

മലയാളത്തിന്റെ നടനവിസ്മയമായ മോഹന്‍ലാൽ അഭിനയത്തിൽ മാത്രമല്ല പാട്ടിലും നൃത്തത്തിലും പല തവണ കഴിവ് തെളിയിച്ച വ്യക്തിയാണ്. നടനവിസ്മയത്തിന്റെ 40 വര്‍ഷങ്ങള്‍ പ്രത്യേക പരിപാടിയുമായി ഫ്‌ളവേഴ്‌സ് ചാനല്‍ എത്തിയിരുന്നു. കുവൈറ്റില്‍ വെച്ചായിരുന്നു പരിപാടി നടത്തിയത്. പരിപാടിക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

അര്‍ച്ചന സുശീലന്‍, സ്വാസ്‌തിക, നോബി, നെല്‍സണ്‍, രാകേഷ് ബ്രഹ്മാനന്ദന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലൊരുക്കിയ സംഗീത-ഹാസ്യ നൃത്തവിരുന്നായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്. ശ്രീകാന്ത് മുരളിയായിരുന്നു പരിപാടി സംവിധാനം ചെയ്തത്. പതിവ് പോലെ തന്നെ ഇത്തവണയും ഗാനങ്ങളുമായി മോഹന്‍ലാല്‍ എത്തിയിരുന്നു. ഒടിയനിലെ ഗാനം ആലപിക്കുന്ന താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അഭിനയത്തില്‍ മാത്രമല്ല പാടാനുള്ള കഴിവും തനിക്കുണ്ടെന്ന് അദ്ദേഹം നേരത്തെ തെളിയിച്ചിരുന്നു.

https://www.facebook.com/MohanlalFansClub/videos/271584956843444/

shortlink

Related Articles

Post Your Comments


Back to top button