CinemaKollywoodLatest NewsMovie GossipsWOODs

സംവിധായകന്‍ നടി വീണയുടെ കരണത്തടിച്ചു !!

 

സിനിമാ ചിത്രീകരണത്തിനിടയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ അത് നടിയെ തല്ലുന്നത് വരെ എത്തിയിരിക്കുന്നു. ഒരു രംഗവും മര്യാദയ്ക്ക് ചെയ്യാതെ, ഒട്ടും ഗൗരവമില്ലാതെ രംഗങ്ങള്‍ ചെയ്തുകൊണ്ടിരുന്ന നടിയെ സംവിധായകന്‍ പരസ്യമായി തല്ലി എന്നാണു ഇപ്പോള്‍ കോളിവുഡില്‍ നിന്നും വരുന്ന വാര്‍ത്ത.

തോട്ര എന്ന തമിഴ് സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. നടി വീണയ്ക്കാണ് അടി കൊണ്ടത്. മധുരാജാണ് തോട്രയുടെ സംവിധായകന്‍. മുതിര്‍ന്ന നടനും സംവിധായകനുമായ ഭാഗ്യരാജിന്റെ സഹസംവിധായകനായ മധുരാജിന്റെ ആദ്യ ചിത്രമാണ് തോട്ര. ചിത്രീകരണത്തിനിടയില്‍ അഭിനയിക്കുന്നത് യാതൊരു മര്യാദയും കാട്ടാതെ ആണെന്ന് കണ്ടു ദേഷ്യം പിടിച്ച മധുരാജ് പരസ്യമായി വീണയെ തല്ലുകയായിരുന്നു. എന്തായാലും നടിയെ മര്‍ദ്ദിച്ച സംഭവം തമിഴകത്ത് പുതിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരിയ്ക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button