CinemaKollywoodMollywoodNEWS

വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍ താരത്തിനൊപ്പം വിക്രം മലയാളത്തിലേക്ക്

നീണ്ട ഇടവേളയ്ക്ക് ശേഷം കോളിവുഡ് സൂപ്പര്‍ താരം വിക്രം മലയാളത്തില്‍ അഭിനയിക്കുന്നതായി സൂചന. ബിജുമേനോന്‍ നായകനാകുന്ന ‘റോസാപ്പൂ’ എന്ന ചിത്രത്തിലാണ് വിക്രം അതിഥി താരമായി അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു ദിവസത്തെ ഡേറ്റ് ആണ് വിക്രം ചിത്രത്തിനായി നല്‍കിയിരിക്കുന്നത്. വിനു ജോസഫാണ് റോസാപ്പൂ സംവിധാനം ചെയ്യുന്നത്. ഷിബു തമീൻസ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.  ചെന്നൈയിൽ വെച്ചായിരിക്കും വിക്രം അഭിനയിക്കുന്ന ഭാഗങ്ങള്‍ ചിത്രീകരിക്കുക. കോളിവുഡില്‍ ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരമാണ് റിലീസിന് തയ്യാറെടുക്കുന്ന വിക്രം ചിത്രം.

shortlink

Related Articles

Post Your Comments


Back to top button