Latest NewsMollywood

പുതിയ റെക്കോര്‍ഡുമായി ലൂസിഫര്‍; ഗള്‍ഫ് രാജ്യങ്ങളില്‍ അറുപതു ദിവസം പിന്നിടുന്ന മൂന്നാമത്തെ മലയാള ചിത്രം

യു.എ.ഇ യിലെ ഓസ്‌കാര്‍ സിനിമാസില്‍ ആണ് ഇപ്പോള്‍ ലൂസിഫര്‍ പ്രദര്‍ശിപ്പിക്കുന്നത്

പുതിയ റെക്കോര്‍ഡുമായി ലൂസിഫര്‍ കുതിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ അറുപതു ദിവസം പിന്നിടുന്ന മൂന്നാമത്തെ മലയാള ചിത്രമായി മാറിയിരിക്കുന്നു. യു.എ.ഇ യിലെ ഓസ്‌കാര്‍ സിനിമാസില്‍ ആണ് ഇപ്പോള്‍ ലൂസിഫര്‍ പ്രദര്‍ശിപ്പിക്കുന്നത്. 98 ദിവസം ഗള്‍ഫില്‍ പ്രദര്‍ശിപ്പിച്ച പുലി മുരുകനും 125 ദിവസം അവിടെ പ്രദര്‍ശിപ്പിച്ചു ലോക റെക്കോര്‍ഡ് സൃഷ്ടിച്ച ദൃശ്യവുമാണ് യഥാക്രമം രണ്ടും ഒന്നും സ്ഥാനങ്ങളില്‍ ഉള്ളത്.

മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഗള്‍ഫില്‍ കളക്ഷന്‍ ഏകദേശം നാല്‍പ്പതു കോടിയുടെ അടുത്താണ് കളക്ഷന്‍ നേടിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിച്ചിരിക്കുന്നത് കേരളത്തില്‍ നിന്നും എഴുപതു കോടിയോളം ഗ്രോസ്സ് നേടിയ ഈ ചിത്രം ഓവര്‍സീസ് മാര്‍ക്കറ്റില്‍ നിന്ന് അമ്പതു കോടിയും റസ്റ്റ് ഓഫ് ഇന്ത്യ മാര്‍ക്കറ്റില്‍ നിന്ന് പത്തു കോടിക്ക് മുകളിലും നേടി.

shortlink

Related Articles

Post Your Comments


Back to top button