ഹൃതിക്കും കുട്ടികളും ഇസ്താംബുള്‍ വിമാനത്താവളത്തിൽ നിന്നും തിരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് സ്ഫോടനമുണ്ടായത്. മൂവരും അവധിക്കാലം ചിലവഴിക്കുന്നതിന്റ ഭാഗമായി സ്പെയിനും ആഫ്രിക്കയിലും അവധി ആഘോഷിച്ച് തിരിച്ചുവരുകയായിരുന്നു.
ഇസ്താംബുളിൽ എത്തിയ ഇവരുടെ കണക്ടിങ് ഫ്ലൈറ്റ് നഷ്ടമായിരുന്നു. വിമാനത്താവളത്തിൽ കുടുങ്ങിയ ഇവരുടെ വിമാനം അടുത്ത ദിവസമാണ് ഉണ്ടായിരുന്നത്. എന്നാൽ ബിസിനസ് ക്ലാസിനായി കാത്തു നിൽക്കാതെ കിട്ടിയ വിമാനത്തിൽ എക്കണോമിക് ക്ലാസിൽ ഇവർ അന്നു തന്നെ യാത്ര തിരിക്കുകയാണുണ്ടായത്.
തുര്‍ക്കിയിലെ ഇസ്താംബുള്‍ അറ്റാതുര്‍ക് വിമാനത്താവളത്തിലുണ്ടായ സ്ഫോടന പരമ്പരയില്‍ 31 പേര് കൊല്ലപ്പെട്ടിരുന്നു. അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രണ്ടംഗ ചാവേര്‍ സംഘം പൊട്ടിത്തെറിക്കുകയായിരുന്നു.
മറ്റൊരാള്‍ യാത്രക്കാര്‍ക്കു നേരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെയും വിവേചനരഹിതമായി വെടിവെയ്ക്കുകയായിരുന്നു.
Post Your Comments