General

കൊഹ്‌ലിയേയും രണ്‍വീറിനേയും പിന്തള്ളി ദുല്‍ഖര്‍ സല്‍മാന്‍

ജിക്യു മാഗസിന്‍ പുറത്തിറക്കിയ ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള അമ്പത് യുവാക്കളുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ബോളിവുഡ് താരം രണ്‍വീര്‍ സിംഗ്, ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി എന്നിവരെ പിന്തള്ളിയാണ് ദുല്‍ഖര്‍ നാലാമതെത്തിയത്. കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലെ സൂക്ഷമതയും വ്യത്യസ്തതയുമാണ് ദുല്‍ഖറിന്റെ മികവിന് പിന്നിലെന്ന് മാഗസിൻ സൂചിപ്പിക്കുന്നു.

വെബ് സീരിസുകളിലൂടെ ശ്രദ്ധ നേടിയ അരുണാബ് കുമാറും ബിശ്വപതി സര്‍ക്കാരുമാണ് ഒന്നാം സ്ഥാനത്ത്. ഗായകനും മലയാളിയുമായ ബെന്നി ദയാലാണ് രണ്ടാം സ്ഥാനത്ത്. ബ്ലോട്ട് എന്ന ബ്രാന്‍ഡില്‍ അറിയപ്പെടുന്ന ഡിജെ-വിജെ കൂട്ടുകെട്ടിലെ ഗൗരവ് മലേക്കറും അവിനാശ് കുമാറുമാണ് മൂന്നാം സ്ഥാനത്ത്. സ്ട്രീറ്റ് ആര്‍ട്ടിസ്റ്റ് ഹനീഫ് ഖുറേഷി അഞ്ചാം സ്ഥാനത്തും ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് ആറാം സ്ഥാനത്തുമാണ്. ബോളിവുഡ് ചിത്രം ദ ലഞ്ച് ബോക്‌സിന്റെ സംവിധായകന്‍ റിതേഷ് ബത്രയാണ് പട്ടികയില്‍ ഏഴാം സ്ഥാനത്ത്. ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി എട്ടാം സ്ഥാനത്തും ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി ഒമ്പതാമനായും സംഗീതസംവിധായകന്‍ സാഹേജ് ബക്ഷി പത്താമനായും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button