GeneralIndian CinemaInternationalMollywoodNEWS

ഇത് കമലിന്റെ കുബുദ്ധി എന്നു വിനയന്‍

 

ഇന്ത്യയുടെ 47 ആം അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിൽ മലയാളത്തിന്‍റെ പ്രിയപ്പെട്ടതാരം കലാഭവന്‍ മണിയുടെ സ്മരണയില്‍ ചിത്രം പ്രദര്‍ശിപ്പിച്ചത് സംവിധായകനായ തന്നെ അറിയിക്കാതെ എന്നു പറഞ്ഞു വിനയന്‍ രംഗത്ത്. കലാഭവന്‍ മണിയുടെ ഓര്‍മ്മക്കായി വാസന്തിയും ലക്ഷമിയും പിന്നെ ഞാനും എന്ന ചിത്രമാണ് തിരഞ്ഞെടുത്തിരുന്നത്. ചിത്ര പ്രദര്‍ശനം തന്നെ അറിയിക്കാതെയാണ് നടന്നത്. സംസ്ഥാന ചലച്ചിത്ര അക്കാദമി വഴിയാണ് മേളയിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്. അങ്ങനെ അയക്കുമ്പോള്‍ അതിന്റെ അണിയറ പ്രവര്‍ത്തകരെ വിവരം അറിയിക്കുക എന്നത് സാമാന്യമര്യാദയാണെന്നും വിനയന്‍ പറഞ്ഞു. ഇത് കമലിന്റെ കുബുദ്ധി എന്നും വിനയന്‍ ആരോപിച്ചു.

കലാഭവന്‍ മണിക്ക് ആദരസൂചകമായി വാസന്തിയും ലക്ഷമിയും പിന്നെ ഞാനും ചിത്രം പ്രദര്‍ശിപ്പിക്കുന്നത് ചാനല്‍ വാര്‍ത്തയിലൂടെയാണ് താന്‍ അറിഞ്ഞതെന്നും തന്നെയോ സിനിമയുടെ നിര്‍മ്മാതാക്കളെയോ വിവരം ആരുമറിയിച്ചിട്ടില്ല എന്നും വിനയന്‍ പറയുന്നു. നിര്‍മ്മാതാക്കളില്‍ ഒരാള്‍ തന്നെ വിളിച്ചു അന്വേഷിച്ചു. അദ്ദേഹം കരുതിയത് തന്റെ അറിവോടുകൂടിയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെന്നാണ്.

ഓരോ മേളയിലും ചിത്രം അയക്കുന്നത് അക്കാദമി വഴിയാണ്. ഒരു സിനിമാ മേളയില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ അത് സംവിധായകനെ അറിയിക്കുകയെന്നത് മര്യാദ ആണ്. എന്നാല്‍ അക്കാദമി ചെയര്‍മാന്‍ ആയ കമലിന്റെ കുബുദ്ധിയും കുശുമ്പും ആണ് തന്നെ അറിയിക്കാത്തതിനു പിറകില്‍ എന്നും വിനയന്‍ പറയുന്നു.

ബാബു തിരുവല്ല സംവിധാനം ചെയ്ത് 2012 ല്‍ പുറത്തിറങ്ങിയ തനിച്ചല്ല ഞാന്‍ കല്പനയുടെ ആദരസൂചകമായി പ്രദര്‍ശിപ്പിക്കുന്ന വിവരം അദ്ദേഹത്തെ അറിയിച്ചിരുന്നു. ഞങ്ങളെ മാത്രമാണ് സിനിമാ പ്രദര്‍ശിപ്പിക്കുന്നത് അറിയിക്കാത്തത്. ഇത് അക്കാദമിയുടെ പക്ഷപാതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

1999 ല്‍ പുറത്തിറങ്ങിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെ കലാഭവന്‍ മണിക്ക് ആ വര്‍ഷത്തെ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചിരുന്നു. കാഴ്ചയില്ലാത്ത മണിയുടെ കഥാപാത്രം അദ്ദേഹത്തിന്‍റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്ന് തന്നെയാണ്.

shortlink

Related Articles

Post Your Comments


Back to top button