GeneralIFFKNEWS

(ചലച്ചിത്രമേളയില്‍ നിര്‍മ്മാതാവ് വിനു കിരിയത്ത് മണിയെ അനുസ്മരിക്കുമ്പോള്‍) കരടിയാകാന്‍ മണി കൈപ്പറ്റിയ പ്രതിഫലത്തെക്കുറിച്ച് നിര്‍മ്മാതാവ് വിനു കിരിയത്ത്

കലാഭവന്‍ മണിയുടെ കരിയറിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു 1999-ല്‍ സന്ധ്യാമോഹന്‍ സംവിധാനം ചെയ്ത മൈഡിയര്‍ കരടി. ഈചിത്രവുമായി ബന്ധപ്പെട്ട ഒരു അനുഭവത്തെക്കുറിച്ച് പങ്കിടുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മതാവില്‍ ഒരാളായ വിനു കിരിയത്ത്. മണിയെന്ന നടനേക്കാൾ മണിയെന്ന മനുഷ്യസ്നേഹിയെ തനിക്കൊരിക്കലും മറക്കാന്‍ കഴിയില്ലായെന്നും ചലച്ചിത്രമേളയിൽ മലയാള ചലച്ചിത്രലോകത്തെ വിട്ടുപിരിഞ്ഞ കലാകാരന്മാരെ അനുസ്മരിക്കുന്ന ചടങ്ങില്‍ വിനു കിരിയത്ത് വ്യക്തമാക്കി.
(അനുസ്മരണ ചടങ്ങില്‍ വിനു കിരിയത്ത് പറഞ്ഞ വാക്കുകള്‍)
“മാട്ടുപ്പെട്ടി മച്ചാൻ എന്ന സിനിമയൽ ഒരു വേഷത്തിന് ക്ഷണിക്കുമ്പോൾ മണി അന്ന് ഹാസ്യ മേഖലയിൽ തിരക്കേറിയ തിരക്കേറിയ നടനാണ്. പിന്നീട് ഇന്നത്തെ പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയാണ് മൈ ഡിയർ കരടിയുടെ കഥ പറയുന്നത്. ആ പടം നിർമിക്കാൻ തീരുമാനിച്ചു. പക്ഷേ ആരു ചെയ്യും എന്നതായിരുന്നു ടെൻഷൻ. അങ്ങനെ മണിയെ തീരുമാനിക്കുന്നു. നിർമാതാവായ എന്റെ മറ്റൊരു ടെൻഷൻ മണിയുടെ പ്രതിഫലം തീരുമാനിക്കുക എന്നതായിരുന്നു. അദ്ദേഹം എന്തുചെയ്തിട്ടും തുക പറയുന്നില്ല. മണി അന്ന് രണ്ട് ലക്ഷത്തിനും മൂന്നു ലക്ഷത്തിനും മുകളിൽ പ്രതിഫലം മേടിക്കുന്ന നടനാണ്. അങ്ങനെ പ്രതിഫലത്തെക്കുറിച്ച് ഒന്നും പറയാതെ ഷൂട്ടിങ് തുടങ്ങി. ഇതിനിടെ ഓരോ ദിവസവും മണിയോട് പ്രതിഫലത്തിന്റെ കാര്യം ചോദിക്കും, അപ്പോൾ മണി പറയും വേണ്ട. കുറച്ച് അഡ്വാൻസ് തരാമെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. അങ്ങനെ പാക്ക്അപ് ദിവസം ബാഗിൽ നിന്നും ഒരു ലക്ഷം രൂപ മണിക്ക് നൽകി. അത് വളരെ കുറവാണെന്ന് അറിയാം. കാരണം ആ കരടിയുടെ വേഷം ധരിച്ച് അഭിനയിക്കണമെങ്കിൽ അഞ്ച് ലക്ഷമെങ്കിലും കുറ‍ഞ്ഞത് കുറ‍ഞ്ഞത് അദ്ദേഹത്തിന് കൊടുക്കണം. അൽപം പോലും വായു അതിൽ കയറില്ല. അത്രയും പൈസ പോരെന്ന് മണി പറഞ്ഞാൽ കുഴങ്ങിപ്പോകും, കാരണം അത് ആ സിനിമയുടെ പാക്ക് അപ് ദിനമാണ്. പക്ഷേ പൈസ മേടിച്ച് മണി പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ചങ്ക് തകർന്നുപോയി. ആ ബാഗിൽ നിന്നും രൂപ എടുത്തിട്ട് അദ്ദേഹം പറ‍ഞ്ഞു ‘എനിക്ക് പത്ത് രൂപ മതി, എന്റെ പെട്രോളിന്റെ പൈസ, രൂപ എടുത്തിട്ട് അദ്ദേഹം പറ‍ഞ്ഞു ‘എനിക്ക് പത്ത് രൂപ മതി, എന്റെ പെട്രോളിന്റെ പൈസ, എന്നെ എന്നെ നായകനായിക്കിയില്ലേ. ണിയെന്ന നടനേക്കാൾ മണിയെന്ന മനുഷ്യസ്നേഹിയെ എന്റെ മരണവരെയും മറക്കാൻ പറ്റില”

shortlink

Related Articles

Post Your Comments


Back to top button