CinemaFilm Articles

‘കാബൂളിവാല’ അറുപതുകളില്‍ ഇറങ്ങിയിരുന്നേല്‍ ആരൊക്കെയാകും അഭിനയിക്കുക?

1993 പുറത്തിറങ്ങിയ സിദ്ധിക്ക്-ലാല്‍ ചിത്രമാണ് ‘കാബൂളി വാല’. ജഗതി ശ്രീകുമാറും ഇന്നസെന്റും കന്നാസും,കടലാസുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ചിത്രം അന്നത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു. മലയാള സിനിമ വിപണിയെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ ‘കാബൂളി വാല’പോലയുള്ള സിദ്ധിക്ക്-ലാല്‍ ചിത്രങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ലൈലയുടെയും, മുന്നയുടെയും പ്രണയകഥ പറഞ്ഞ ചിത്രത്തിലെ മര്‍മ്മപ്രധാനമായ കഥാപത്രങ്ങളെ അവതരിപ്പിച്ചത് ഇന്നസെന്റും ജഗതിയുമായിരുന്നു. തെരുവിന്റെ മക്കളായ കന്നാസും കടലാസിനെയും അത്രത്തോളം സ്വഭാവികതയോടെയാണ് അവര്‍ അഭിനയിച്ചു ഫലിപ്പിച്ചത്. കന്നാസിന്റെയും കടലാസിന്‍റെയും സ്ഥാനത്ത് ഇന്നസെന്ന്റിനെയും, ജഗതിയെയും അല്ലാതെ മറ്റൊരു നടനെയും നമുക്ക് സങ്കല്‍പ്പിക്കാനുമാകില്ല. പക്ഷേ ഈ സിനിമ ഇരുപത് വര്‍ഷം മുന്‍പേ ഇറങ്ങിയിരുന്നേല്‍ ആരാകും കന്നാസിനെയും, കടലാസിനെയും അവതരിപ്പിക്കുക? കൗതുകമുണര്‍ത്തുന്നൊരു ചോദ്യം തന്നെയാണത്. വിനീതും ചാര്‍മിളയും അഭിനയിച്ച മുന്നയുടെയും,ലൈലയുടെയും റോളുകളില്‍ ആരൊക്കെ അഭിനയിക്കും? അന്നത്തെക്കാലത്ത് കന്നാസിനെയും, കടലാസിനെയും അവതരിപ്പിക്കാന്‍ ഏറ്റവും യോഗ്യരായ രണ്ടേ രണ്ടു അഭിനേതാക്കളെയുള്ളൂ മലയാള സിനിമയില്‍. ജഗതി അഭിനയിച്ച വേഷം അടൂര്‍ ഭാസിക്കും, ഇന്നസെന്റ് അവതരിപ്പിച്ച വേഷം ബഹദൂറിനും ചെയ്യാന്‍ കഴിയുന്ന തരത്തിലെ കഥാപാത്രങ്ങളാണ്.

Untitled-1 copy

നിത്യഹരിത നായകന്‍ പ്രേംനസീര്‍ മുന്നയെയും, പ്രേം നസീറിന്റെ ഭാഗ്യനായിക ഷീല ലൈലയെയും അവതരിപ്പിച്ചാല്‍ അറുപതുകളിലെ ‘കാബൂളി വാല’ സൂപ്പര്‍ ഹിറ്റായി ഓടുമെന്നതില്‍ തര്‍ക്കമില്ല.

n

അന്നത്തെ കഥാസാഹചര്യങ്ങള്‍ക്ക് തീരെ ഇണങ്ങുന്ന വിഷയമല്ല ‘കാബൂളി വാല’ എന്ന ചിത്രത്തിന്റെത്. ഈ സിദ്ധിക്ക്-ലാല്‍ ചിത്രം 90കളുടെ കാലഘട്ടത്തില്‍ പറയേണ്ട ചിത്രം തന്നെയാണ്, എന്നിരുന്നാലും പഴയകാലഘട്ടത്തില്‍ ‘കാബൂളി വാല’ എത്തിയിരുന്നേല്‍ ആരൊക്കെ അഭിനയിക്കുമെന്നു ഒരു കൗതുകത്തിന് വേണ്ടി നമുക്ക് ചിന്തിക്കാമല്ലോ….

shortlink

Related Articles

Post Your Comments


Back to top button