രാജ മൗലിയുടെ അടുത്ത ചിത്രം മഹാഭാരതമല്ല. അമീര്‍ മോഹന്ലാല്‍ തുടങ്ങി നായക പ്രമുഖര്‍ പങ്കുടുക്കുന്ന ചിത്രമായിരിക്കും മഹാഭാരതമെന്നും അതിനായി ചില വര്‍ഷങ്ങള്‍ വേണമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. എന്നാല്‍ മഹാഭാരതത്തിന് മുന്പ് മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്‍റെ രണ്ടാം ഭാഗവുമായി രാജമൌലി എത്തുന്നു. ഈച്ച എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാഭാഗമാണ് രാജമൌലി അടുത്തതായി ചെയ്യുന്നതെനാണ് പുതിയ സൂചന.
ഇന്ത്യന്‍ സിനിമയില്‍ ഒരു ഈച്ചയെ കേന്ദ്ര കഥാപാത്രമാക്കി പുനര്ജന്മ വിശ്വാസത്തില്‍ ഒരുക്കിയ ചിത്രം വലിയ തരംഗമായിരുന്നു. ചിത്രത്തിന്‍റെ രണ്ടാം ഭാഗം വേണമെന്ന് റിലീസ് സമയത്ത് തന്നെ ധാരാളം പ്രേക്ഷകര്‍ ആവശ്യപ്പെട്ടിരുന്നു.
രാജമൌലിയുടെ ബാഹുബലി രണ്ടാം ഭാഗം ഏപ്രില്‍ 28ന് റിലീസ് ചെയ്യുകയാണ്. അതിനു ശേഷമാണ് ഈച്ച രണ്ടാം ഭാഗത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.
Post Your Comments