CinemaNEWS

കണ്ണൂരിലേക്ക് തിരിയുന്ന ക്യാമറ ‘സഖാവിന്‍റെ പ്രിയസഖി’ വരുന്നു

നവാഗതനായ സിദ്ദിഖ് താമരശ്ശേരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘സഖാവിന്‍റെ പ്രിയസഖി’ സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയില്‍ നേഹ സക്സേനയാണ് നായികയാകുന്നത്. രാഷ്ട്രീയ പകപോക്കലില്‍ ജീവന്‍ നഷ്ടപ്പെടുന്ന ഒരാളുടെ ഭാര്യ എങ്ങനെ സമൂഹത്തോടും ഭര്‍ത്താവിന്റെ കുടുംബത്തോടും പോരാടി ജീവിതം മുന്നോട്ട് നയിക്കുന്നത് എന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ‘ സാധാരണ രാഷ്ട്രീയ സിനിമകള്‍ പറയുന്നത് രാഷ്ട്രീയക്കാരുടെ കഥയാണെന്നും. എന്നാല്‍, ഈ ചിത്രം പറയുന്നത് രാഷ്ട്രീയം തൊഴിലാക്കിയ ഒരാളുടെ കുടുംബത്തിന്റെ കഥയാണെന്നും സംവിധായകന്‍ പറയുന്നു. ചിത്രത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുന്നു.

shortlink

Post Your Comments


Back to top button