CinemaGeneralIndian CinemaNEWS

കട്ടപ്പ അടിമയല്ല! ആരാധകരെ ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റ്

ബാഹുബലിയെ കട്ടപ്പ കൊന്നതെന്തിനാണെന്ന് അറിയാന്‍ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കിടയില്‍ പുതിയ ഒരു സംശയം ബലപ്പെടുകയാണ്. ബാഹുബലിയില്‍ കട്ടപ്പ അടിമ തന്നെയാണോ? ഏപ്രില്‍ 28ന് ബാഹുബലിയുടെ രണ്ടാം ഭാഗം ഇറങ്ങും മുന്‍പ് സോഷ്യല്‍മീഡിയയില്‍ ചൂടുള്ള ചര്‍ച്ചയായി ഇത് മാറിക്കഴിഞ്ഞു. ആരാധകരെ കുഴക്കിയിരിക്കുന്നത് പ്രഭാസിനും രാജമൌലിക്കുമൊപ്പം നില്‍ക്കുന്ന കട്ടപ്പയുടെ ഒരു ചിത്രമാണ്‌.

ആദ്യ ഭാഗത്തില്‍ അടിമ പോരാളിയായ കട്ടപ്പ ഈ ഫോട്ടോയില്‍ മറ്റൊരു ഗെറ്റപ്പിലാണ്. പ്രഭാസിനും രാജമൗലിക്കുമൊപ്പം ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് പുറത്തായത്. തലപ്പാവും ആഭരണവും അണിഞ്ഞുനില്‍ക്കുന്ന ഒരു വേഷമാണ് ചിത്രത്തില്‍ കട്ടപ്പയ്ക്ക് ഉള്ളത്. അത് അടിമ വേഷമല്ലെന്നാണ് സിനിമ നിരൂപകരുടെ വാദം.

kattappa

അടിമയായ കട്ടപ്പയെ അമരേന്ദ്ര ബാഹുബലി മോചിപ്പിച്ച ശേഷമുള്ളതാകാം ഇതെന്നും, അല്ലെങ്കില്‍ ബാഹുബലിക്കൊപ്പം ഏതെങ്കിലും ദൗത്യത്തിനായുള്ള ഗെറ്റപ്പാകാമെന്നും ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയ വന്‍തോതില്‍ നടക്കുന്നുണ്ട്. അതും അല്ലെങ്കില്‍ വെറും അടിമ മാത്രമായിരിക്കില്ല കട്ടപ്പ എന്നും പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button