CinemaMollywoodNEWS

നിങ്ങളുടെ സ്വപ്നം യാഥാര്‍ത്യമാക്കാം ;ഒടിയനില്‍ അഭിനയിക്കാന്‍ അവസരം

വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ബാലതാരങ്ങള്‍ക്ക് അവസരം.
10 വയസ്സിനും പതിനാലു വയസ്സിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും. അഞ്ചിനും ഏഴിനും ഇടയ്ക്ക് പ്രായമുള്ള പെണ്‍കുട്ടികള്‍ക്കുമാണ് അവസരം.

മോഹന്‍ലാല്‍, പ്രകാശ് രാജ് മഞ്ജുവാര്യര്‍ തുടങ്ങിയവരുടെ ബാല്യകാലം അവതരിപ്പിക്കാനാണ് ബാലതാരങ്ങളെ തേടുന്നത്. മോഹന്‍ലാലിന്‍റെ കുട്ടിക്കാലം അവതരിപ്പിക്കുന്ന കുട്ടിക്ക് കളരി, ജിംനാസ്റ്റിക്സ് തുടങ്ങിയവയില്‍ പരീശീലനം നേടിയിരിക്കണം. ചിത്രത്തിലേക്ക് 16-18 വയസ്സുള്ള പെണ്‍കുട്ടികള്‍ക്കും 21-24 വയസ്സുള്ള യുവാക്കള്‍ക്കും അവസരമുണ്ട്. ആശിര്‍വാദിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

shortlink

Related Articles

Post Your Comments


Back to top button