CinemaGeneralLatest NewsMollywoodNEWSWOODs

ഇനി ഹെഡ്‌കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ള

ദേശീയ പുരസ്കാര ജേതാവ് സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രമായി വീണ്ടും എത്തുന്നു. ജീന്‍ മാര്‍ക്കോസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമായ ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’യില്‍ സര്‍വ്വീസ്സില്‍നിന്നും വിരമിച്ച ഹെഡ്‌കോണ്‍സ്റ്റബിളായ ഹെഡ് കുട്ടന്‍പിള്ളയായി എത്തുകയാണ് സുരാജ്.

ഏയ്ഞ്ചല്‍സ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് ജീന്‍ മാര്‍ക്കോസ്. ഏറെയും പുതുമുഖങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. ബിജുസോപാനം(ഉപ്പും മുളകും ഫെയിം) രാകേഷ്ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത ഗായിക സയനോരാഫിലിപ്പ് ആദ്യമായി സംഗീതസംവിധാനം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തില്‍ അന്‍വര്‍ അലിയുടേതാണ് ഗാനങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button