GeneralLatest NewsMollywoodNEWS

‘വിമാനം’ ഇനി റൺവേയിലേക്ക്

പ്രിഥ്വിരാജിന്‍റെ ഡ്രീം പ്രോജക്റ്റായ ‘വിമാനം’ ചിത്രീകരണം പൂർത്തിയായി. നവാഗതനായ പ്രദീപ് നായർ രചന നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന ‘വിമാനം’ ഇടുക്കിയിൽ നിന്നുള്ള സജി.എം.തോമസ് എന്ന വ്യക്തിയുടെ ജീവിതത്തിൽ നടന്ന കഥയാണ്. സ്വന്തമായി ഹെലികോപ്റ്റർ നിർമ്മിച്ച് ഇന്ത്യൻ ബുക്ക്സ് ഓഫ് റെക്കോർഡ്സിൽ കയറിപ്പറ്റിയ പ്രതിഭയാണ് സജി.എം.തോമസ്. ചിത്രത്തിൽ സജിയുടെ കഥാപാത്രമാണ് പ്രിഥ്വിരാജ് അവതരിപ്പിക്കുന്നത്. രണ്ടു വ്യത്യസ്ത കാലഘട്ടത്തിലൂടെ പ്രസ്തുത കഥാപാത്രം നീങ്ങുന്നതാണ് ‘വിമാനം’ പറയുന്നത്.

ചിത്രത്തിന് വേണ്ടി വ്യത്യസ്തമായ രണ്ടു ഗെറ്റപ്പുകളിലാണ് പ്രിഥ്വിരാജ് എത്തുന്നത്. മൂല വിഷയത്തോടൊപ്പം ശക്തമായ പ്രണയവും കൂടെ പറയുന്ന ചിത്രത്തിൽ നവാഗതയായ ദുർഗ്ഗാ കൃഷ്ണയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനാർക്കലി മരയ്ക്കാർ, നെടുമുടി വേണു, പി.ബാലചന്ദ്രൻ, സുധീർ കരമന, ശാന്തി കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഗോപിസുന്ദറിന്റേതാണ് സംഗീതം. ഛായാഗ്രഹണം ഷെഹ്നദ് ജലാൽ. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിന്‍ സ്റ്റീഫനാണ് ‘വിമാനം’ നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button