CinemaIndian CinemaLatest NewsMollywoodTV Shows

സുരാജിനെ ഞെട്ടിച്ച് താരപുത്രന്‍

മിമിക്രി വേദികളില്‍ നിന്നുമാണ് ഇന്നത്തെ മലയാള സിനിമയിലെ പല താരങ്ങളും സിനിമയിലേക്കെത്തിയത്. കോമഡിയെ ഇഷ്ടപ്പെടുന്ന കേരളക്കര അത്തരം കലാകാരന്മാര്‍ക്ക് നല്‍കുന്ന പ്രോത്സാഹനമാണ് പലരുടെയും വിജയത്തിന് പിന്നില്‍. കൊച്ചിന്‍ കലഭവന്‍, ഹരിശ്രീ എന്നിങ്ങനെ രണ്ട് ട്രൂപ്പുകളില്‍ നിന്നുമായിരുന്നു ഇന്നത്തെ പല താരങ്ങളുടെയും ഉദയം.കാലം മാറുന്നതിനുസരിച്ച്‌ കോമഡിയും മാറി വരുന്നു. മിമിക്രി വേദികളെല്ലാം ടെലിവിഷന്‍ പരിപാടികളായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ദിവസവും എത്താന്‍ തുടങ്ങി. അതില്‍ പ്രധാനമായും ഫ്ലാവേഴ്സ് ചാനല്‍ ഒരുക്കുന്ന കോമഡി സൂപ്പര്‍ നൈറ്റ് പരിപാടിയുടെ നിലവാരം കൊണ്ടും സുരാജിന്റെ സാന്നിധ്യം കൊണ്ടും ഏറെ ശ്രദ്ധേയമാണ് . പരിപാടിയില്‍ കഴിഞ്ഞ ദിവസം പറവ സിനിമയിലെ താരങ്ങളായിരുന്നു പങ്കെടുത്തത്. അതില്‍ ഒരാളുടെ പരിപാടി അവതാരകനായ സുരാജ് വെഞ്ഞാറമൂടിനെയും ഞെട്ടിച്ച്‌ കളഞ്ഞിരുന്നു.

മിമിക്രി കലാകരാനായിരുന്നു സൈനുദ്ദീന്റെ മകന്‍ സിനില്‍ സൈനുദീനാണ് കോമഡി പറഞ്ഞ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. പറവ എന്ന സിനിമയില്‍ മുഖ്യവേഷത്തില്‍ സിനില്‍ അഭിനയിച്ചിരുന്നു. ശേഷം സിനിമയിലെ താരങ്ങള്‍ക്കൊപ്പമായിരുന്നു സുരാജ് അവതാരകനായ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.പറവയുടെ സംവിധായകനായ സൗബിന്‍ ഷാഹിറിന്റെയും നടന്‍ ഫഹദ് ഫാസിലിന്റെയും നടത്തവും കോട്ടയം നസീര്‍, സലീം കുമാര്‍, , വിനയ് ഫോര്‍ട്ട് തുടങ്ങിയവരുടെ ശബ്ദവും അനുകരിച്ചാണ്‌ സിനില്‍ പ്രേക്ഷകരെ കയ്യിൽ എടുത്തത്. സിനിലിന്റെ അനുകരണ ശൈലിയും മിടുക്കും കണ്ട ഞെട്ടിയ സുരാജ് എന്നെങ്കിലും ഒരു സ്റ്റേജ് ഷോ ചെയ്യുകയാണെങ്കില്‍ തന്റെ കൂടെ വരണമെന്ന് സിനിലിനോട് ആവശ്യപ്പെടുകയും ചെയ്തു.

വീഡിയോ കാണാം 

 

shortlink

Related Articles

Post Your Comments


Back to top button