BollywoodCinemaGeneralMollywoodNEWSWOODs

നടി പാര്‍വതിയ്ക്ക് പ്രശംസയുമായി ബോളിവുഡ് നടന്‍

 

മലയാളികളുടെ പ്രിയതാരമായി മാറിയ നടി പാര്‍വതി ബോളിവുഡിലും ചുവടുറപ്പിക്കുകയാണ്. തനൂജ ചന്ദ്ര ഒരുക്കുന്ന ഖരിബ് ഖരിഖ് സിങ്ങിലൂടെ ബോളിവുഡില്‍ താരമാകാന്‍ ഒരുങ്ങുന്ന നടി പാര്‍വതിയെ പ്രശംസ കൊണ്ട് മൂടിയിരിക്കുകയാണ് ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍.

പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ‘ഖരിബ് ഖരിഖ് സിങ് ലെ’ എന്ന ചിത്രം. ഇര്‍ഫാന്‍ ഖാനാണ് ചിത്രത്തില്‍ നായകന്‍. തനൂജ ചന്ദ്രയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രം റിലീസിന് തയ്യാറെടുക്കുമ്പോള്‍ ഇര്‍ഫാന്‍ ഖാന് പാര്‍വതിയെ കുറിച്ച് ഒരുപാടുണ്ട് പാ പറയാന്‍. അഭിനയം കൊണ്ട് പാര്‍വതി തന്നെ ഒരുപാടു ഞെട്ടിച്ചിരിക്കുകയാണെന്നു ഇര്‍ഫാന്‍ പറയുന്നു. ”പാര്‍വതി ഒരു ഗംഭീര നടിയാണ്. ധാരാളം ആരാധകരുണ്ട് പാര്‍ക്കിവതിയ്ക്ക്. അവര്‍ക്കൊപ്പം അഭിനയിക്കുന്നത് കുറച്ചു സങ്കീര്ണ്ണമായിരുന്നു. ചിത്രത്തില്‍ ഞാന്‍ ശ്രദ്ധിക്കപെടുമോ എന്ന് പോലും സംശയിക്കുന്നു. അവര്‍ അത്രയും നല്ല നടിയല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ക്കിടയില്‍ ഇത്രയും നല്ലൊരു കെമിസ്ട്രി സംഭവിക്കില്ലായിരുന്നുവെന്ന്” ഇര്‍ഫാന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button