CinemaComing SoonLatest NewsMollywoodMovie Gossips

ആരാധകർക്ക് മറുപടിയുമായി ‘മഹാഭാരത’ത്തിന്‍റെ സംവിധായകന്‍

ലയാളി പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് മോഹൻലാൽ നായകനാകുന്ന മഹാഭാരതം . എം.ടി വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴ’ത്തെ അടിസ്ഥാനമാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘മഹാഭാരത’ത്തിന്‍റെ കൂടുതൽ വിശേഷങ്ങളൊന്നും ആരാധകർക്ക് അറിയാൻ സാധിച്ചില്ല.എന്നാല്‍ ആരാധകരുടെ ആകാംക്ഷയ്ക്ക മറുപടിയുമായി സംവിധായകന്‍ രംഗത്തെത്തിയിരിക്കുകയാണ്.

രണ്ടാമൂഴത്തിന്‍റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നവര്‍ക്കായി എന്ന മുഖവുരയോടെയാണ് സംവിധായകന്‍റെ കുറിപ്പ്.പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ എല്ലാത്തരത്തിലും ആരംഭിക്കുന്നതും താന്‍ മുഴുവനായി രണ്ടാമൂഴത്തില്‍ മുഴുകുന്നതും ജനുവരി 19 മുതലാണെന്നാണ് അദ്ദേഹം കുറിച്ചത്.
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ഭീമനായി എത്തുന്ന ചിത്രം 1000 കോടി മുതല്‍ മുടക്കില്‍ നിര്‍മിക്കുന്നത് ബിആര്‍ ഷെട്ടിയാണ്.

shortlink

Related Articles

Post Your Comments


Back to top button