GeneralLatest NewsMollywood

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ സുരേഷ്ഗോപി? ആ 3 പേർ പറഞ്ഞാൽ മാത്രം തീരുമാനമെന്നു താരം

മലയാളത്തിന്റെ ആക്ഷന്‍ താരം സുരേഷ് ഗോപി ഇപ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമാണ്. ബിജെപി എം പിയായി സജീവ രാഷ്ട്രീയത്തില്‍ നില്‍ക്കുന്ന താരം തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് പ്രചരണം. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി താരം.

മനോരമയോടാണ് സുരേഷ് ഗോപി ലോകസഭ തിരഞ്ഞെടുപ്പിനെക്കുറിച്ച് തുറന്നു പറഞ്ഞത്. ”ലോക്സഭാ തിരഞ്ഞെടുപ്പിലെ തന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നു സുരേഷ് ഗോപി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണു തന്റെ നേതാവ്. നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ, ദേശീയ സഹസംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ് ഇവര്‍ മൂന്നുപേരുമാണ് തന്റെ സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ചു തീരുമാനമെടുക്കേണ്ടത്. അവര്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ അപ്പോള്‍ അതനുസരിച്ചു തീരുമാനമെടുക്കും. ഇതുവരെ ഒരു നിര്‍ദേശവും തനിക്കു കിട്ടിയിട്ടില്ല. ബിജെപി നേതൃത്വത്തിന്റെയും ജനങ്ങളുടേയും വിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുമായാണു മുന്നോട്ടു പോകുന്നത്.”

കടപ്പാട് : മനോരമ

shortlink

Related Articles

Post Your Comments


Back to top button