GeneralKollywoodLatest News

സൂപ്പര്‍താരചിത്രത്തില്‍ നിന്നും ചിമ്പു പുറത്താകാന്‍ കാരണം?

തെന്നിന്ത്യയിലെ വിവാദ നായകന്‍ ചിമ്പു ഷങ്കര്‍ – കമല്‍ ഹസന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഇന്ത്യന്‍ 2വില്‍ നിന്നും പുറത്തായതായി റിപ്പോര്‍ട്ട്. .കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ 2വിന്‍റെ ചിത്രീകരണം ആരംഭിച്ചത്. കമല്‍ഹാസന്‍റെ സേനാപതിയുടെ രണ്ടാം വരവിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. ചിത്രത്തിന്‍റെ കമലിന്റെ കൊച്ചുമകന്‍റെ കഥാപാത്രമായി ആദ്യം തീരുമാനിച്ചത് ചിമ്പുവിനെ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ വേഷത്തില്‍ യുവനടന്‍ സിദ്ധാര്‍ഥ് എത്തുമെന്നും സൂചന.

നിര്‍മ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷന്‍സുമായി ഉണ്ടാക്കിയ ചില പ്രശ്‌നങ്ങളാണ് ചിമ്പുവിനെ നീക്കാനുള്ള കാരണമെന്നു സൂചന. ചിമ്പുവിന്റെ ‘വന്താ രാജാവാ താന്‍ വരുവെ’ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായി സാമ്പത്തിക പ്രശ്നമുണ്ടാകുകയും ഒരു പാട്ടില്‍ അഭിനയിക്കില്ലെന്ന് അറിയിക്കുകയും ചെയ്തത് മുന്പ് വലിയ ചര്‍ച്ചആയിരുന്നു. ആ പ്രശ്‌നങ്ങള്‍ക്ക് ശേഷം ലൈക്ക പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് ചിമ്പു പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ചിമ്പു പുറത്തായത് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ട്.

ചില തമിഴ് മാധ്യമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ റിപ്പോര്‍ട്ടിനോട്‌ ചിത്രത്തിന്‍റെ സംവിധായകന്‍ ഷങ്കര്‍ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button