CinemaKollywoodNEWS

രജനികാന്ത് ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ നായികമാര്‍!

തമിഴ് സ്റ്റൈല്‍ മന്നന്‍ രജനികാന്ത് പുതിയ ജനറേഷന്റെ ആവേശത്തോടെ കോളിവുഡില്‍ സിനിമ ചെയ്തു മുന്നേറുമ്പോള്‍ താരം നായകനാകുന്ന പുതിയ മുരുഗദോസ് ചിത്രം വന്‍താരനിരയുടെ സാന്നിധ്യത്താല്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് റിപ്പോര്‍ട്ട്, തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരയും, കോളിവുഡിലെ ഭാഗ്യ നായിക കീര്‍ത്തി സുരേഷും ചിത്രത്തിലെ നായികമാരാകുമെന്നാണ് വിവരം.

രജനികാന്തിന്റെ കളര്‍ഫുള്‍ ചിത്രം പേട്ടയ്ക്ക് പിന്നാലെ മറ്റൊരു മാസ് ആക്ഷന്‍ സിനിമ ഒരുക്കാനുള്ള ശ്രമത്തിലാണ് തമിഴ് ഹിറ്റ് മേക്കര്‍ മുരുഗദോസ്. കാര്‍ത്തിക് സുബ്ബരാജ് എന്ന സംവിധായകനുമായി ചേര്‍ന്ന് ബോക്സോഫീസില്‍ വലിയ ചലനം സൃഷ്ടിച്ച സ്റ്റൈല്‍ മന്നന്‍ തന്‍റെ അടുത്ത പ്രോജക്റ്റിലും തെന്നിന്ത്യന്‍ സിനിമാ വ്യവസായത്തിനു വലിയ നേട്ടം സമ്മാനിക്കുമെന്നാണ് ആരാധക പ്രവചനം. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു, സന്തോഷ്‌ ശിവനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്, യന്തിരന്‍ 2.0 നിര്‍മ്മിച്ച ലൈക്കാ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button