BollywoodLatest News

ഗ്ലാമർ ലുക്കില്‍ പ്രിയ പ്രകാശ്; ചിത്രങ്ങള്‍ വൈറല്‍

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടി പ്രിയ പ്രകാശ് വാരിയര്‍ ബോളിവുഡ് അരങ്ങേറ്റത്തിനു ഒരുങ്ങുകയാണ്. മലയാളി സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്. ഗ്ലാമർ ലുക്കിലുള്ള പ്രിയയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ശ്രീദേവിയെന്ന കഥാപാത്രത്തെ യാണ് പ്രിയ വാരിയർ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ടീസർ വിവാദമായിരുന്നു. ശ്രീദേവിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നതെന്നും നടിയുടെ മരണവുമായി ബന്ധപ്പെട്ട ചില രംഗങ്ങൾ ട്രെയിലറിൽ ഉണ്ടെന്ന സംശയവും ഉയര്‍ന്നതോടെ ശ്രീദേവി ബംഗ്ലാവിനെതിരെ നടി ശ്രീദേവിയുടെ ഭർത്താവും നിർമാതാവുമായ ബോണി കപൂർ കേസ് കൊടുത്തിരിക്കുകയാണ്.

പ്രിയാംഷു ചാറ്റർജി, ആസിം അലി ഖാൻ, മുകേഷ് റിഷി തുടങ്ങി ഹിന്ദിയിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു. ആറാട്ട് എന്റർടെയ്ൻമെന്റ്ിന്റെ ബാനറിൽ ചന്ദ്രശേഖർ എസ്‍.കെ, മനിഷ് നായർ, റോമൻ ഗിൽബെർട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മെയ്‌ മാസം ചിത്രം തിയറ്ററുകളിലെത്തും

shortlink

Related Articles

Post Your Comments


Back to top button