ആരാധകര്‍ ഏറെയുള്ള ബോളിവുഡ് താരമാണ് രണ്‍വീര്‍ സിങ്. നടി ദീപികയുമായുള്ള വിവാഹത്തിനു പിന്നാലെ പ്രമുഖ ഗര്‍ഭനിരോധന ഉറ ബ്രാന്‍ഡായ ഡ്യൂറെക്സ് ഇന്ത്യയുടെ പരസ്യത്തില്‍ നിന്നും താരം പിന്മാറിയതായി റിപ്പോര്‍ട്ട്. 2017ല്‍ പുറത്തിറങ്ങിയ പരസ്യത്തിന് ഇഷ്ടംപോലെ വ്യൂവേഴ്സും ഉണ്ടായിരുന്നു. കരാര്‍ കാലാവധി അവസാനിക്കുന്നതിനും മുന്‍പ് തന്നെ രണ്‍വീറും ഡ്യൂറെക്സും സൗഹാര്‍ദപരമായി വേര്‍പിരിഞ്ഞുവെന്ന് ഫോര്‍ബ്സ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ദീപികയുമായുള്ള വിവാഹത്തിന് ശേഷം ബ്രാന്‍ഡ് മൂല്യം വര്‍ധിച്ച രണ്‍വീര്‍ ഇതിനെത്തുടര്‍ന്ന് പ്രതിഫലത്തുക കുത്തനെ ഉയര്‍ത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടാണ് ഡ്യൂറെക്സിന്റെ പരസ്യത്തില്‍ നിന്ന് താരം പിന്മാറിയതെന്ന് അഭ്യൂഹങ്ങളുണ്ട്.
Post Your Comments