മമ്മൂട്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് മധുരരാജ. എന്നാല്‍ ആരാധകരെ നിരാശയിലാക്കിയത് കാസര്‍ഗോഡ് ആയിരുന്നു. ചിത്രം റിലീസ് ചെയ്യേണ്ട മെഹബൂബ് തിയേറ്റര്‍ കോംപ്ലക്സ് വ്യാഴാഴ്ച ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് നഗരസഭാ അധികൃതര്‍ പൂട്ടി. ഇതറിയാതെ ചിത്രം കാണാന്‍ രാവിലെ എത്തിയ ആരാധകര്‍ നിരാശയിലായി.
പത്രങ്ങളില്‍ വന്ന സിനിമാപരസ്യത്തില് മെഹബൂബ് തിയേറ്ററിന്റെ പേരുമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ സിനിമ കാണുമെന്ന പ്രതീക്ഷയിലെത്തിയ ചിലര്‍ക്ക് ദേഷ്യവും സങ്കടവുമടക്കാനായില്ല. അഗ്നിസുരക്ഷാ സംവിധാനമില്ലാത്തതിന്റെ പേരിലാണ് തിയേറ്ററിനെതിരെ ഹൈക്കോടതി നടപടിയെടുത്തത്.
Post Your Comments