GeneralLatest NewsMollywood

മോഹന്‍ലാലിന്‍റെ വീട്ടില്‍ സുരേഷ് ഗോപി; എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് താരം

തനിക്ക് തിരുവനന്തപുരത്താണ് വോട്ടെന്നും മോഹന്‍ലാല്‍

തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന നടന്‍ സുരേഷ് ഗോപി മോഹന്‍ലാലിനെ കാണാന്‍ വീട്ടിലെത്തി. കൊച്ചി തേവരയിലുള്ള മോഹന്‍ലാലിന്‍റെ വീട്ടിലേക്ക് ഇന്ന് രാവിലെ പതിനൊന്നേ കാലോടെയാണ് സുരേഷ് ഗോപിയെത്തിയത്.

പരസ്യ പ്രചാരണം അവസാനിച്ചതോടെ കേരളത്തില്‍ നിശബ്ദ പ്രചാരണമാണ് ഇന്ന് നടക്കുന്നത്. തന്‍റെ സിനിമ ജിവിതത്തില്‍ ആദ്യം മുതലെ ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ് മോഹൻലാൽ അതിനാലാണ് പുതിയ തുടക്കത്തിന് മുൻപെയും ലാലിനെ കാണാന്‍ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. സൗഹൃദ സന്ദര്‍ശനമാണെന്നും അദ്ദേഹം വ്യക്തമാക്കി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി വിജയിക്കുമെന്ന പ്രതീക്ഷയുണ്ടോ എന്ന ചോദ്യത്തിന് സുരേഷിന് എല്ലാ നന്മകളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. തനിക്ക് തിരുവനന്തപുരത്താണ് വോട്ടെന്നും വോട്ട് ചെയ്യാന്‍ പോകുമോ എന്ന കാര്യം ചോദിക്കരുതെന്നും അത് സസ്പെന്‍സ് ആണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു

shortlink

Related Articles

Post Your Comments


Back to top button