GeneralLatest NewsMollywoodSongs

പൊന്നോണത്തെ വരവേല്‍ക്കാന്‍ മനോഹര ഗാനവുമായി കുഞ്ഞു ഗായകര്‍

അത്തപ്പൂക്കളവും ഓണപ്പാട്ടുകളുമില്ലാത്ത ഒണമില്ല മലയാളികള്‍ക്ക്.

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് ഓണം. ഈ പൊന്നിന്‍ ചിങ്ങമാസത്തില്‍ വീണ്ടുമൊരു ഓണക്കാലം കൂടി വന്നെത്തുകയാണ്. അത്തപ്പൂക്കളവും ഓണപ്പാട്ടുകളുമില്ലാത്ത ഒണമില്ല മലയാളികള്‍ക്ക്. മലയാളി ഹൃദയങ്ങളിലേക്ക് പുതുമഴയായി പെയ്തിറങ്ങിയ അനശ്വരമായ ചില ഓണഗാനങ്ങളുണ്ട്.

”മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും”- ഈ ഗാനം കേള്‍ക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. ഹൃദയത്തില്‍ ഓണം ഓര്‍മ്മകളുടെ ഇത്തിരി മധുരം പകരാന്‍ ഈ ഗാനവുമായി കുഞ്ഞു ഗായകര്‍ എത്തുകയാണ്.

ഈസ്റ്റ്‌ കോസ്റ്റ് പുറത്തിറക്കുന്ന പൊന്നോണം 2019 (കുട്ടികള്‍ക്ക് ഒപ്പം ഓണം) എന്ന ആല്‍ബത്തിലാണ് ഈ ഗാനത്തിന്റെ മനോഹര ആവിഷ്കാരം. നിരഞ്ജന, വാസുദേവ്, അഭിനവ്, സേറാ രാജാറാം, അവന്തിക, പ്രമോദ് തുടങ്ങിയ കുഞ്ഞു ഗായകരാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button