BollywoodGeneralLatest News

ആരാധകര്‍ ആവേശത്തില്‍; പുതിയ പ്രഖ്യാപനവുമായി വിവാദ നായിക രാഖി

ബിഗ് ബോസ് 13ല്‍ ഭര്‍ത്താവ് റിതേഷിനൊപ്പം എത്താമെന്നാണ് രാഖി പ്രഖ്യാപിച്ചിരിക്കുന്നത്

എന്നും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന നായികയാണ് രാഖി സാവന്ത്. താരത്തിന്റെ പുതിയ പ്രഖ്യാപനം സിനിമാ മേഖലയില്‍ ചര്‍ച്ചയാകുന്നു. ബിഗ് ബോസ് 13ല്‍ ഭര്‍ത്താവ് റിതേഷിനൊപ്പം എത്താമെന്നാണ് രാഖി പ്രഖ്യാപിച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരത്തിന്റെ പ്രഖ്യാപനം.

ജൂലൈ 20നായിരുന്നു രാഖിയും റിതേഷും രഹസ്യമായി വിവാഹം ചെയ്തത്. മുംബൈയിലെ മാരിയറ്റ് ഹോട്ടലില്‍ നടന്ന വിവാഹത്തെക്കുറിച്ച് താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. എന്നാല്‍ ഭര്‍ത്താവിനെ കുറിച്ച്‌ മറ്റ് വിവരങ്ങളോ, ചിത്രങ്ങളോ രാഖി വെളിപ്പെടുത്തിയിരുന്നില്ല. പിന്നാലെ നഷ്ടപരിഹാരം ചോദിച്ച്‌ മുന്‍ കാമുകന്‍ ദീപക് കലാലും എത്തിയിയിരുന്നു.

എന്നാല്‍ രാഖി രണ്ട് മാസം ഗര്‍ഭിണി ആണെന്നും അത് തന്റെ കുഞ്ഞാണെന്നും ആരോപിച്ചും ദീപക് കലാല്‍ വീണ്ടും വിവാദങ്ങള്‍ക്ക് തിരികൊളുത്തി .

shortlink

Related Articles

Post Your Comments


Back to top button