CinemaGeneralLatest NewsMollywoodNEWSSongs

ദേവസേനയായി അനശ്വരയും ബഹുബലിയുമായി അജുവും; ‘ആദ്യരാത്രി’യിലെ പുതിയ ഗാനം പുറത്തിറങ്ങി

ബിജു മേനോനെ നായകനാക്കി ജിബുജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആദ്യരാത്രി. അനശ്വര രാജനാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അജു വര്‍ഗീസും ചിത്രത്തിൽ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തിലെ ‘ഞാനെന്നും കിനാവ്’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.

ബാഹുബലിയിലെ ഗാനരംഗത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് പാട്ടിന്റെ സീനുകള്‍ സംവിധായകന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. അജു വര്‍ഗീസും അനശ്വര രാജനുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിലെ ഈ ഗാനത്തിന് മികച്ച സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ബിജിബാലിന്റെ സംഗീതത്തില്‍ ആന്‍ ആമി, രഞ്ജിത്ത് ജയരാമന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ വര്‍മ്മയുടെതാണ് വരികള്‍.

ചിത്രത്തിൽ ഒരു കല്യാണ ബ്രോക്കറായിട്ടാണ് ബിജു മേനോന്‍ എത്തുന്നത്. വിജയരാഘവന്‍, മനോജ് ഗിന്നസ്, സര്‍ജാനോ ഖാലിദ്, ബിജു സോപാനം, ജാതവേദ്, അല്‍ത്താഫ് മനാഫ്, അശ്വിന്‍, ചെമ്പില്‍ അശോകന്‍, ശ്രീലക്ഷ്മി, പൗളി വില്‍സണ്‍, സ്‌നേഹ ബാബു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button