GeneralKollywoodLatest News

അത് ചെയ്തിട്ടുള്ള പണം വേണ്ട; നിലപാട് വ്യക്തമാക്കി സായി പല്ലവി

2 കോടിയുടെ പരസ്യം താരം വേണ്ടെന്നുവച്ചത് മുന്പ് വാര്‍ത്തയായിരുന്നു.

പ്രേമത്തില്‍ മലര്‍ മിസായി എത്തി മലയാളികളുടെ മനം കവര്‍ന്ന നായികയാണ് സായി പല്ലവി. തെന്നിന്ത്യന്‍ സിനിമയിലെ ഈ താര സുന്ദരി സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ സ്വന്തം നിലപാടുകള്‍ കൃത്യമായി പങ്കുവച്ചിരുന്നു. ഗ്ലാമറസ് പ്രകടനങ്ങളോട് പൊതുവെ താത്പര്യമില്ലെന്നുംതുറന്നു പറഞ്ഞ സായി തന്റെ പല നിബന്ധനകളും അംഗീകരിക്കാനാവില്ലെന്നും ഇത് മാറ്റിയില്ലെങ്കില്‍ സിനിമ ലഭിച്ചേക്കില്ലെന്ന തരത്തിലുമൊക്കെയുള്ള ഉപദേശങ്ങളാണ് ലഭിച്ചതെന്നു സായ് പല്ലവി പറഞ്ഞു.

2 കോടിയുടെ പരസ്യം താരം വേണ്ടെന്നുവച്ചത് മുന്പ് വാര്‍ത്തയായിരുന്നു. എന്നാല്‍, ഇപ്പോഴിതാ, ഒരു കോടി രൂപയുടെ പരസ്യത്തില്‍ അഭിനയിക്കാനുള്ള അവസരവും വേണ്ടാന്ന് വച്ചിരിക്കുകയാണ് സായി. വസ്ത്ര വ്യാപാരരംഗത്തെ പുതിയ ബ്രാന്‍ഡിന്റെ മോഡലാവുന്നതിനാണ് താരത്തെ ബന്ധപ്പെട്ടവര്‍ സമീപിച്ചത്. എന്നാല്‍, തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഈ ഓഫര്‍ വേണ്ടെന്നുമായിരുന്നു സായ് പല്ലവി പറഞ്ഞത്. തനിക്ക് ജീവിക്കാനുള്ള സമ്ബാദ്യമൊക്കെ സിനിമയില്‍ നിന്നും കിട്ടുന്നുണ്ട്. പരസ്യങ്ങളുടെ ഭാഗമാവാന്‍ താനുദ്ദേശിക്കുന്നില്ലെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button