CinemaKeralaLatest NewsMollywoodNEWS

മമ്മൂട്ടിയുടെ മാമാങ്കത്തിന് ആശംസകൾ നേർന്ന് സൂപ്പർസ്റ്റാർ..! പിന്തുണയുമായി ആരാധകർ..

പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിന്റെ വീരചരിത്രകഥകള്‍ ഡിസംബര്‍ പന്ത്രണ്ടിന് വെള്ളിത്തിരയില്‍ എത്തുകയാണ്. മാമാങ്കം മലയാളത്തിന്റെ ഉത്സവമായിത്തീരാന്‍ എല്ലാവിധ ആശംസകളും നേരുന്നു' മോഹന്‍ലാല്‍ കുറിച്ചു.

മലയാളത്തിലെ ബ്രെഹ്‌മാണ്ഡ സിനിമയാകാൻ ഒരുങ്ങുകയാണ് മാമാങ്കം. മഹാനടൻ മമ്മൂട്ടി മറ്റൊരു ചരിത്ര നായകാനായെത്തുന്ന ഈ ചിത്രം, മലയാളത്തിൽ ഇന്നേവരെ ഇറങ്ങിയിട്ടുള്ള ചിത്രങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ ചിലവിലാണ് ഒരുക്കിയിട്ടുള്ളത്. ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി ഇന്ത്യ മുഴുവനും യാത്ര ചെയ്യുകയാണ് മമ്മൂട്ടിയും അണിയറ പ്രവർത്തകരും. എന്നാൽ, മാമാങ്കം ടീമിനെത്തേടി ഇപ്പോഴിതാ മറ്റൊരു സന്തോഷ വാർത്തയുമെത്തിയിരിക്കുകയാണ്. താരരാജാവ് മോഹന്‍ലാല്‍ ഈ ചിത്രത്തിന് ആശംസകൾ നേർന്നുകൊണ്ട്, രംഗത്ത് വന്നിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ മാമാങ്കം സിനിമയ്ക്ക് ഭാവുകങ്ങൾ നൽകിയത്.

‘പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിന്റെ
വീരചരിത്രകഥകള്‍ ഡിസംബര്‍ പന്ത്രണ്ടിന് വെള്ളിത്തിരയില്‍ എത്തുകയാണ്. മാമാങ്കം മലയാളത്തിന്റെ ഉത്സവമായിത്തീരാന്‍ എല്ലാവിധ ആശംസകളും നേരുന്നു’ മോഹന്‍ലാല്‍ കുറിച്ചു.

എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. 50 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് അണിയറപ്രവർത്തകർ പുറത്ത് വിടുന്ന വിവരം. കേരളത്തിൽ, കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു ഈ സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി മറ്റു ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്.

ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സുരേഷ് കൃഷ്ണ, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, പ്രാചി തഹ്ലാന്‍, കവിയൂര്‍ പൊന്നമ്മ, മണിക്കുട്ടന്‍, ഇനിയ, മണികണ്ഠന്‍ ആചാരി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിർവ്വഹിക്കുന്നത്. ഡിസംബര്‍ പന്ത്രണ്ടിനാണ് ചിത്രം തീയ്യേറ്ററുകളിലെത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button