CinemaGeneralLatest NewsMollywoodNEWS

മമ്മൂട്ടിയും മോഹന്‍ലാലും ഇല്ലാത്ത സിനിമ അന്ന് മെഗാ വിജയം: സൂപ്പര്‍ താരങ്ങളുടെ ഡേറ്റിന് വേണ്ടി കാത്തിരുന്നവര്‍ അമ്പരന്നു!

പിന്നീട് മലയാള സിനിമയില്‍ ജഗദീഷ് സിദ്ധിഖ് ടീം നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച് വലിയ ബോക്സോഫീസ് വിജയം സ്വന്തമാക്കിയിട്ടുണ്ട്

ഒരുകാലത്ത് മലയാള സിനിമയില്‍ മമ്മൂട്ടി മോഹന്‍ലാല്‍ സിനിമകള്‍ മാത്രമായിരുന്നു മെഗാ വിജയങ്ങള്‍ സ്വന്തമാക്കിയിരുന്നത്. 1985നും 90നുമിടയില്‍ മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവര്‍ ഹീറോയായി അഭിനയിച്ച സിനിമകള്‍ മാത്രമായിരുന്നു ബോക്സോഫീസില്‍ ചരിത്ര വിജയം സൃഷ്ടിച്ചത്. അവരെ വെച്ചല്ലാതെ സിനിമ ചെയ്യാന്‍ ഭയന്നിരുന്ന നിര്‍മ്മാതാക്കള്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും ഡേറ്റിനു വേണ്ടി വര്‍ഷങ്ങളോളം കാത്തിരുന്ന അവസ്ഥയിലായിരുന്നു അതിനെയല്ലം പൊളിച്ചെഴുതി കൊണ്ടായിരുന്നു തുളസിദാസ് കലൂര്‍ ഡെന്നിസ് ടീമിന്റെ ‘മിമിക്സ് പരേഡി’ന്റെ വരവ്. ‘രാജാവിന്റെ മകനും’ ‘ന്യൂഡല്‍ഹി’യുമൊക്കെ നൂറു കടന്ന മലയാള സിനിമയില്‍ അന്നത്തെ പുതിയ താരങ്ങളായ ജഗദീഷ് സിദ്ധിഖ് എന്നിവരുടെ ‘മിമിക്സ് പരേഡ്’ മലയാള സിനിമയില്‍ മറ്റൊരു മാറ്റം കൊണ്ട് വന്നു.

മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവര്‍ സൂപ്പര്‍ താരങ്ങളായി അരങ്ങു വാഴുമ്പോഴായിരുന്നു അന്നത്തെ പുതിയ തലമുറക്കാരെ അണിനിരത്തി തുളസി ദാസും കൂട്ടരും വലിയ ഹിറ്റൊരുക്കിയത്. മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവരുടെ ഡേറ്റിനായി കാത്തിരുന്ന നിര്‍മ്മാതാക്കള്‍ക്ക് അതിശയമായിരുന്നു ‘മിമിക്സ് പരേഡി’ന്റെ ചരിത്ര വിജയം. പിന്നീട് മലയാള സിനിമയില്‍ ജഗദീഷ് സിദ്ധിഖ് ടീം നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച് വലിയ ബോക്സോഫീസ് വിജയം സ്വന്തമാക്കിയിട്ടുണ്ട്. മുകേഷിന്റെയും ജയറാമിന്റെയും സുരേഷ് ഗോപിയുടെയുമൊക്കെ നായക നിരയിലേക്കുള്ള കടന്നു വരവും മമ്മൂട്ടിയും മോഹന്‍ലാലിലും മാത്രം വിശ്വാസം അര്‍പ്പിച്ചിരുന്ന സംവിധായകര്‍ക്ക് മാറി ചിന്തിക്കാന്‍ പ്രേരണയായി.

shortlink

Related Articles

Post Your Comments


Back to top button