CinemaLatest NewsMollywoodNEWS

ഒരു കല്ലുവെച്ച നുണ,മാര്‍ജാരയുമായി നായിക രേണു സൗന്ദര്‍.

 

മാന്‍ഹോളിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ പുതുമുഖതാരമാണ് രേണുസൗന്ദര്‍
സംവിധായികയും മാധ്യമ പ്രവര്‍ത്തകയുമായ വിധു വിന്‍സന്റ് സംവിധാനം ചെയ്ത് മലയാളത്തില്‍ ഏറെ പ്രേക്ഷക പ്രശംസയും, നിരൂപക പ്രശംസയും നേടിയ ചിത്രമാണ് മാന്‍ ഹോള്‍.അഭിനയരംഗത്ത്ഹരിശ്രീ കുറിച്ച് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുവാനും താരത്തിന് കഴിഞ്ഞു.  ഓട്ടം, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം രേണു സൗന്ദര്‍ നായികയാകുന്ന ചിത്രമാണ് നവാഗതനായ രാകേഷ് ബാല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മാര്‍ജാര ഒരു കല്ലുവെച്ച നുണ’.

വളരെ യാദൃശ്ചികമായി അവസാന നിമിഷമാണ് മാര്‍ജാരയില്‍ നായികയായി കാസ്റ്റ് ചെയ്യുന്നത്. മറ്റൊരു താരത്തെയാണ് ചിത്രത്തില്‍ നായികയായി ആദ്യം പരിഗണിച്ചിരുന്നത്. ചില പ്രത്യേക കാരണങ്ങളാല്‍ ഇത് തടസപ്പെടുകയും, ചിത്രത്തിന്റെ സംവിധായകനായ രാകേഷ് ബാല സ്‌ക്രിപ്റ്റുമായി തന്നെ സമീപിക്കുകയുമായിരുന്നു. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ വളരെ ഇഷ്ടമായി, വ്യത്യസ്തത നിറഞ്ഞ പ്രമേയം തന്നെയാണ് ചിത്രത്തിലേക്ക് എന്നെ ആകര്‍ഷിച്ചത് എന്നും താരം പറഞ്ഞു.

വളരെ പുതുമയും, വ്യത്യസ്തവുമായ ടൈറ്റിലാണ് സംവിധായകന്‍ ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ‘മാര്‍ജാര ഒരു കല്ലുവെച്ച നുണ’ സംസ്‌കൃതത്തില്‍ മാര്‍ജാര എന്നാല്‍ പൂച്ചയാണ്. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ വ്യത്യസ്തമായ ചിത്രമായിരിക്കും മാര്‍ജാരെന്നും താരം പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു. മാര്‍ജാര ഒരു ത്രില്ലറാണ്, മിസ്ട്രിക് ത്രില്ലറാണ്, ഹൊററാണ്. എന്നിരുന്നാലും ചിത്രത്തെ ഒരു പ്രത്യേക ജോണറിലും ഉള്‍പ്പെടുത്താനാകില്ല. സിനിമ ആസ്വാദകരെ ഒരിക്കലും നിരാശപ്പെടുത്താത്ത നല്ലൊരു പ്രമേയമാണ് മാര്‍ജാരയുടെയെന്നും താരം പറഞ്ഞു.

മാര്‍ജാരയുടെ ട്രെയ്ലര്‍ മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലാണ് പുറത്തുവിട്ടത്.മാര്‍ജാരയെ ഹൊറര്‍, ത്രില്ലര്‍ എന്നിങ്ങനെ തരംതിരിക്കാനാകില്ല ‘മലയാള സിനിമയില്‍ ഇന്നുവരെ കാണാത്ത’ എന്നൊന്നും അവകാശപ്പെടാനില്ലെങ്കിലും വളരെ വ്യത്യസ്തവും, പുതുമയാര്‍ന്നതുമായ പ്രമേയമായിരിക്കും മാര്‍ജാരയുടേതെന്നും താരം പറഞ്ഞു.

്ചിത്രത്തില്‍ ജയ്‌സണ്‍ ചാക്കോ, വിഹാന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. അഭിരാമി, സുധീര്‍ കരമന, ഹരീഷ് പേരടി, രാജേഷ് ശര്‍മ്മ, ടിനി ടോം, രാജേഷ് പാണാവള്ളി, കൊല്ലം സുധി തുടങ്ങിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മുല്ലപ്പള്ളി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചാക്കോ മുല്ലപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമ പ്രേമികള്‍ വളരെ ആകാംശയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

shortlink

Post Your Comments


Back to top button