CinemaLatest NewsMollywoodNEWS

സമ്മര്‍ ഇന്‍ ബത്‌ലഹേമില്‍ ജയറാമിന് പൂച്ചയെ അയച്ച അജ്ഞാത കാമുകി ആരാണ് ;തുറന്ന് പറഞ്ഞ് ആ നായിക

 

മലയാള സിനിമയിലെ പ്രേക്ഷകര്‍ ഇന്നും മറക്കാത്ത സൂപ്പര്‍ ചിത്രമാണ് സമ്മര്‍ ഇന്‍ ബത്‌ലഹേമ് ചിത്രത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ഇന്നും ആരാധകര്‍ക്ക് ആവേശമാണ്. ഏറെ കാലത്തിന് ശേഷം ചിത്രത്തിന്റെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിലെ നായികമാരില്‍ ഒരാളായ ശ്രീജ വിവാഹ ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ശ്രീജയ 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദിലീപ് നായകനായെത്തിയ അവതാരത്തിലൂടെയാണ് മടങ്ങിയെത്തിയത്. ശേഷം താരം മറ്റു ചിത്രങ്ങളിലും വേഷമിട്ടു നിരവധി നല്ല സിനിമകള്‍ ശ്രീജയയുടെ പേരിലുണ്ടെങ്കിലും സമ്മര്‍ ഇന്‍ ബെത്ലഹേമിലെ ശ്രീജയെ പ്രേക്ഷകര്‍ എപ്പോഴും തിരക്കാറുണ്ട്. അതില്‍ ജയറാമിന് പൂച്ചയെ അയച്ച അജ്ഞാത കാമുകി ശ്രീജയല്ലേ എന്നതാണ് ഇപ്പോഴും പ്രേക്ഷകരില്‍ നിഴലിക്കുന്ന സംശയം. അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം

ആ പൂച്ചയെ അയച്ച അജ്ഞാത കാമുകി ശ്രീജയയാണോ? ഈ ചോദ്യംകൊണ്ട് ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ ബോക്‌സും ഇന്‍സ്റ്റഗ്രാമും നിറഞ്ഞു. ആ പെണ്ണിന്റെ കൈകണ്ടാല്‍ ചേച്ചിയുടെത് പോലെയുണ്ട്. ആരാണെന്ന് എനിക്കറിയില്ലെന്നതാണ് സത്യം. .മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ശ്രീജയ പറഞ്ഞു. എന്തായാലും ആ ചിത്രത്തിന്റെ ആ പെണ്‍കുട്ടിയെ ഇന്നും തേടുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button