GeneralLatest NewsMollywoodMovie GossipsNEWSTollywoodWOODs

‘മാസ്റ്ററിന്റെ’ ഓഡിയോ ലോഞ്ചിൽ ദളപതിയുടെ പ്രസംഗം കേൾക്കാൻ ഞാൻ കാത്തിരിക്കുന്നു ; അജു വർഗീസ്

കഴിഞ്ഞ ദിവസം നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ തമിഴ് നടന്‍ വിജയിയെ  ആദായനികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തതും ചോദ്യം ചെയ്തതും വലിയ വാർത്തയായിരുന്നു. വിജയ് ചിത്രങ്ങളിലെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളും ചിത്രങ്ങളുടെ ഓഡിയോ ലോഞ്ചില്‍ നടന്‍ നടത്തിയ പ്രസംഗങ്ങളും സര്‍ക്കാരിനെ പ്രകോപിച്ചെന്നും അതാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിന് കാരണമായതെന്നും വ്യാപക വിമര്‍ശനമുണ്ടായിരുന്നു.

നിരവധി പ്രമുഖർ വിജയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു.കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമല്ല മറ്റ് തെന്നിന്ത്യൻ ഭാഷകളിൽനിന്നും താരത്തിന് ലഭിച്ച പിന്തുണ അമ്പരപ്പിക്കുന്നതാണ്. ഇപ്പോഴിതാ പുതിയ ചിത്രം മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിനും ആ വേദിയില്‍ വിജയ് നടത്തുവാന്‍ പോകുന്ന പ്രസംഗത്തിനുമായി താനും ആരാധകരെപ്പോലെ തന്നെ കാത്തിരിക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം തന്റെ കാത്തിരിപ്പിനെ കുറിച്ച് വ്യക്തമാക്കിയത്.

ആദായ നികുതി വകുപ്പിന്റെ റെയ്‌ഡിൽ കണക്കില്‍ പെടാത്ത ഒന്നും തന്നെ വിജയ്‌യുടെ പക്കല്‍ നിന്നും കണ്ടെടുക്കാനായില്ല. ഇത് സർക്കാരിനെതിരെയുള്ള ആരോപണങ്ങൾക്ക് കൂടുതൽ ശക്തി പകർന്നിരിക്കുകയാണ്. ലോകേഷ് കനകരാജ് ഒരുക്കുന്ന മാസ്റ്ററിന്റെ ചിത്രീകരണത്തില്‍ വിജയ് ഇന്ന്  ചേരുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Back to top button