GeneralLatest NewsMollywood

ഉണ്ണിമായയ്ക്ക് ശബ്ദം നല്‍കിയ താര സുന്ദരി

ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന സിനിമയിലൂടെയാണ് റിയാ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്.

മലയാള സിനിമയില്‍ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന നായികമാരില്‍ പലര്‍ക്കും ശബ്ദത്തിലൂടെ ഉയിര്‍ കൊടുക്കുന്നത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളാണ്. എന്നാല്‍ പലരും അത് തിരിച്ചറിയുന്നില്ല. ഈ വർഷം മലയാളസിനിമയിലെ കരുത്തുറ്റ രണ്ട് സ്ത്രീകഥാപാത്രങ്ങളാണ് അഞ്ചാം പാതിരയിലെ പൊലീസ് ഉദ്യോഗസ്ഥ കാതറിൻ മരിയയും അയ്യപ്പനും കോശിയിലെ കണ്ണമ്മയും. ഇരു കഥാപാത്രങ്ങളും അവതരിപ്പിച്ചത് വ്യത്യസ്ത നടിമാര്‍ ആണെങ്കിലും ഇവര്‍ക്ക് ശബ്ദം നല്‍കിയത് ഒരാളാണ്.

സഹസംവിധായികയും നടിയുമായ ഉണ്ണിമായയാണ് കാതറിന്റെ വേഷം മനോഹരമാക്കിയത്. ലോഹം സിനിമയിലൂടെ ശ്രദ്ധനേടിയ ഗൗരിനന്ദയായിരുന്നു കണ്ണമ്മയായി എത്തിയത്. കുമ്പളങ്ങിയിലും വികൃതി സിനിമയിലെയും ഉൾപ്പെടെ, ചെയ്‌ത വേഷങ്ങളൊക്കെ മനോരഹമാക്കിയ അഭിനേത്രി റിയ സൈറയാണ് ഇവര്‍ക്ക് ശബ്ദം നല്‍കിയത്. നടി എന്നതിലുപരി മികച്ച ഒരു ഡബ്ബിങ് ആർട്ടിസ്റ്റാണ് റിയ.

ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന സിനിമയിലൂടെ  മലയാള സിനിമയിലേക്ക് കടന്നു വന്ന  റിയാ 22 ഫീ മെയ്ൽ കോട്ടയം, തീവ്രം, ചാപ്റ്റേർസ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു

shortlink

Related Articles

Post Your Comments


Back to top button