CinemaLatest News

കമൽ ഹാസൻ നായകനാകുന്ന ഇന്ത്യൻ ടു സിനിമ ലൊക്കേഷനിൽ ദാരുണ അപകടം; മൂന്ന് മരണം

പൂനമല്ലിയിലെ ലൊക്കേഷനിലാണ് ദാരുണ അപകടം

ചെന്നൈ; ശങ്കർ സംവിധാനത്തിലൊരുങ്ങുന്ന കമൽ ഹാസൻ നായകനായെത്തുന്ന ഇന്തയൻ ടു സിനിമ ലൊക്കേഷനിൽ അപകടം , സാങ്കേതിക പ്രവർത്തകരായ 3 പേർ മരിച്ചു.

ചെന്നൈ പൂനമല്ലിയിലെ ലൊക്കേഷനിലാണ് ദാരുണ അപകടം നടന്നത്. ക്രെയിൻ മറിഞ്ഞ് വീണാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടം നടക്കുമ്പോൾ കമൽ ഹാസനും സംഭവസ്ഥലത്തുണ്ടായിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ക്രെയിൻ ഉപയോ​ഗിച്ചുള്ള ചിത്രീകരണത്തിനിടെ ക്രെയിൻ പൊട്ടി വീണ് അതിനടിയിൽപെട്ടാണ് 3 സാങ്കേതിക പ്രവർത്തകർ മരണപ്പെട്ടത്. കൂടാതെ 10 ഓളം പേർക്ക് സാരമായ പരുക്ക് ഉണ്ടായതായാണ് വിവരം.

കമൽഹാസൻ- ശങ്കർ കൂട്ടുകെട്ടിൽ 1996 ലാണ് ഇന്ത്യൻ തിയ്യേറ്ററുകളിലെത്തിയത്, ഇരട്ട വേഷത്തിൽ ചിത്രത്തിൽ അവിസ്മരണീയ പ്രകടനം കാഴ്ച്ചവച്ച കമൽ ഹാസൻ ചിത്രം വമ്പൻ ഹിറ്റ് ചിത്രമായിരുന്നു. ഏറെ പ്രേക്ഷക പ്രശംസയും ,സാമ്പത്തിക വിജയവും നേടിയ ശങ്കർ ചിത്രംകൂടിയായിരുന്നു ഇന്ത്യൻ.

shortlink

Related Articles

Post Your Comments


Back to top button