BollywoodCinemaGeneralKollywoodLatest NewsMollywoodNEWS

അദ്ദേഹം അഭിനയിക്കുന്നത് നോക്കി നില്‍ക്കും റിഹേഴ്സല്‍ പോലും ആവശ്യമില്ലാത്ത നടനെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍

അത് പോലെ മണിരത്നം സാര്‍ ഒരു സീന്‍ ക്രമീകരിക്കുന്നത് മറ്റാരും ചെയ്യാത്ത രീതിയിലാണ്‌

ഒരു മലയാളം ആക്ടര്‍ എന്നതിലുപരി ഒരു ഇന്ത്യന്‍ ആക്ടര്‍ എന്ന രീതിയിലുള്ള പ്രൊഫൈല്‍ സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന്‍ മണിരത്നം, ഇര്‍ഫാന്‍ ഖാന്‍ തുടങ്ങിയ ദേശീയ തലത്തില്‍ പ്രശംസ അര്‍ഹിക്കപ്പെട്ട കലാകാരന്മാരുടെ അര്‍പ്പണ മനോഭാവത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.

‘ഞാനെന്ന നടനില്‍ അവര്‍ ഏത് തരത്തിലുള്ള മാറ്റങ്ങളാണ് വരുത്തിയതെന്ന് വ്യക്തമായി പറയാന്‍ എനിക്കറിയില്ല. അവരോടൊക്കെ സിനിമയിലേക്ക് വരുന്നതിനു മുന്‍പേ എനിക്ക് വലിയ ആരധനയുണ്ട്. കൂടെ സിനിമ ചെയ്യുമ്പോള്‍ പോലും സ്വപ്നമായാണ് തോന്നിയത്. അവരുടെ കഠിനാധ്വാനവും ചിന്തയും കാഴ്ചപാടും അച്ചടക്കവുമെല്ലാം നമുക്ക് ഊര്‍ജ്ജം നല്‍കും. ‘കര്‍വാന്‍’ ചെയ്യുമ്പോള്‍ എങ്ങനെയാണ് ഇര്‍ഫാന്‍ ഒരു സീനില്‍ ഇത്ര ഗംഭീരമായി അഭിനയിക്കുന്നതെന്ന് നോക്കി നിന്നിട്ടുണ്ട്. കാരണം ഇര്‍ഫാന്‍ റിഹേഴ്സല്‍ ചെയ്യുന്നതൊന്നും നമ്മള്‍ കാണില്ല പക്ഷെ ടേക്ക് എന്ന് പറയുമ്പോഴേക്കും എല്ലാം പഠിച്ചു ക്യാമറയുടെ മുന്നിലുണ്ടാകും. അത് പോലെ മണിരത്നം സാര്‍ ഒരു സീന്‍ ക്രമീകരിക്കുന്നത് മറ്റാരും ചെയ്യാത്ത രീതിയിലാണ്‌. അങ്ങനെ ഓരോരുത്തരും വ്യത്യസ്തമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നത് കാണാനും പഠിക്കാനും എനിക്ക് ഇഷ്ടമുണ്ട്. ഇവരുടെയൊക്കെ കൂടെ വര്‍ക്ക് ചെയ്തപ്പോള്‍ എനിക്ക് ആത്മവിശ്വാസം കൂടിയിട്ടുണ്ട്.  (മാതൃഭൂമിയുടെ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)

shortlink

Related Articles

Post Your Comments


Back to top button