CinemaGeneralLatest NewsMollywoodNEWS

ഒരു അഭ്യർത്ഥന; ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ ഇത്തരക്കാരുടെ പത്രസമ്മേളനം ബഹിഷ്കരിക്കുക; ഹരീഷ് പേരടി

പത്രസമ്മേളനങ്ങള്‍ മാധ്യമങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് നടന്‍ ഹരീഷ്

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും സെന്‍കുമാറിനെയും പോലുള്ളവരുടെ പത്രസമ്മേളനങ്ങള്‍ മാധ്യമങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് നടന്‍ ഹരീഷ് പേരടി, ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് പേരടിയുടെ പരാമര്‍ശം, കേരളം ഒറ്റക്കെട്ടായി കൊറോണയെ പ്രതിരോധിക്കാന്‍ പരിശ്രമിക്കുമ്പോള്‍ രാഷ്ട്രീയം കളിക്കുന്ന പ്രതിപക്ഷത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്ക്കരിക്കുക…പിന്നെയെല്ലാം ശരിയാകും…എന്നാണ് താരം കുറിച്ചത്.

കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ‘മീഡിയാ മാനിയ’ കൂടുകയാണെന്നും അതു ഒഴിവാക്കണമെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന, കൊറോണയെ സംബന്ധിച്ച് അടിക്കടി നടത്തുന്ന വാര്‍ത്താ സമ്മേളനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചെന്നിത്തലയുടെ ആരോപണം, ഇതിനെ വിമര്‍ശിച്ച് സിനിമാ രംഗത്തുനിന്ന് ഉള്‍പ്പടെ നിരവധി പേരാണ് രംഗത്ത് വന്ന് കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button