കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക്ഡൌണിലാണ്. ഈ സമ്പൂര്‍ണ്ണ അടച്ചു പൂട്ടല്‍ കാലത്ത് ഒന്നുമുടി വെട്ടണമെന്ന് തോന്നിയാൽ എന്തു ചെയ്യും. പുറത്തിറങ്ങാതെ ഇരിക്കുമ്പോള്‍ മുടി വളർന്നാൽ, ചൂട് കാലത്ത് അസ്വസ്ഥകള്‍ക്ക് തുടക്കമാകും. അത്തരമൊരവസ്ഥയെ എങ്ങനെ ഭംഗിയായി കൈകാര്യം ചെയ്യാമെന്ന് കാട്ടിത്തരുകയാണ് നടി ഷീലു എബ്രഹാം.
മകനെ കസേരയിലിരുത്തി മുടി വെട്ടിക്കൊടുക്കുന്ന രംഗമാണ് ഷീലു സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ഈ മുടിവെട്ടിന് നടി ഒരുപേരുമിട്ടു, ‘കൊറോണ ഹെയർ കട്ട്’
നടിയെ അഭിനന്ദിച്ചു നിരവധി പേരാണ് രംഗത്തെത്തുന്നത്. മുടിവെട്ടാന്‍ നന്നായി അറിയാമല്ലോ ഒരു സലൂണ്‍ തുടങ്ങാനാണ് ആരാധകരുടെ കമന്റ്. അടുത്ത തവണ മറ്റൊരു ഹെയര്‍കട്ട് പരീക്ഷിക്കാന്‍ പറയുന്നവരുമുണ്ട്.
https://www.facebook.com/sheelu.a.mathew/videos/3610524995689125/
Post Your Comments