GeneralLatest NewsMollywood

മലയാളത്തിന്റെ പ്രിയനടിയുടെ ജീവിതം സിനിമയാകുന്നു!! നായിക കീര്‍ത്തി സുരേഷ്

'ഭാര്‍ഗവി നിലയം' എന്ന ചിത്രത്തില്‍ ഭാര്‍ഗവി എന്ന കഥാപാത്രമായി മലയാളികളുടെ പ്രിയ നടിയായി മാറിയ വിജയ നിര്‍മ്മല ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്ത വനിത എന്ന ബഹുമതി നേടി 2002-ല്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചു

തെന്നിന്ത്യയിലെ താര സുന്ദരി സാവിത്രിയുടെ ജീവിതം പറഞ്ഞ ‘മഹാനടി’ക്ക് ശേഷം വീണ്ടുമൊരു നടിയുടെ ജീവിതം കൂടി വെള്ളിത്തിരയിലെയ്ക്ക് എത്തുന്നു. അഭിനേത്രി, സംവിധായിക, നിര്‍മ്മാതാവ് എന്നീ നിലകളില്‍ തിളങ്ങിയ വിജയ നിര്‍മ്മലയുടെ ജീവിതമാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഈ ബയോപിക്കില്‍ നായികയായി തെന്നിന്ത്യന്‍ നടി കീര്‍ത്തി അഭിനയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍.

വിജയ നിര്‍മ്മലയുടെ മകന്‍ വിജയ നരേഷ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വീഡിയോ കോളിലൂടെ കീര്‍ത്തിയോട് പറഞ്ഞതായും ഈ വര്‍ഷം അവസാനം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

‘ഭാര്‍ഗവി നിലയം’ എന്ന ചിത്രത്തില്‍ ഭാര്‍ഗവി എന്ന കഥാപാത്രമായി മലയാളികളുടെ പ്രിയ നടിയായി മാറിയ വിജയ നിര്‍മ്മല ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്ത വനിത എന്ന ബഹുമതി നേടി 2002-ല്‍ ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചു. 44 തെലുങ്ക് ചിത്രങ്ങളാണ് താരം സംവിധാനം ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button