Latest NewsNEWS

കളിച്ചു ക്ഷീണിച്ച് മയങ്ങുന്ന ഇസയുടെയും പ്ലാബോയുടെയും ചിത്രങ്ങള്‍ പങ്കുവച്ച് ടൊവിനോ

കളിച്ചു ക്ഷീണിച്ച് മയങ്ങുന്ന മകള്‍ ഇസയേയും വളര്‍ത്തുനായ പ്ലാബോയേയും ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് ടൊവിനോ തോമസ്. ലോക്ക്ഡൗണ്‍ കാലം കുടുംബത്തിനൊപ്പം ഇരിങ്ങാലക്കുടയിലെ വീട്ടില്‍ ചെലവഴിക്കുകയാണ് താരം ഇപ്പോള്‍. മകളുടെയും മനുഷ്യരുമായി വളരെ പെട്ടെന്ന് ഇണങ്ങുകയും കൂട്ടുകൂടുകയും ചെയ്യുന്ന ബീഗിള്‍ ഇനത്തില്‍ വളര്‍ത്തുനായ പാബ്ലോയുടെയും ചിത്രം ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

https://www.instagram.com/p/B_mM3HLjiSt/?utm_source=ig_embed

ക്ഷീണിച്ച് ടേബിളില്‍ തല ചായ്ച്ചുറങ്ങുന്ന മകളുടെയും പാബ്ലോയുടെയും ഏറെ ഓമനത്തമുള്ള ചിത്രത്തിന് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. മകള്‍ ഇസയെ ചുമലിലെടുത്ത് വ്യായാമം ചെയ്യു ഒരു വീഡിയോയും കുറച്ചുനാള്‍ മുമ്പ് ടൊവിനോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിന്നു.

shortlink

Related Articles

Post Your Comments


Back to top button