Latest NewsNEWS

മുംബൈ പൊലീസിന് ശേഷം മറ്റൊരു ത്രില്ലര്‍ ഒരുക്കാന്‍ റോഷന്‍ ആന്‍ഡ്രൂസ് ; പൊലീസ് വേഷത്തില്‍ ദുല്‍ഖര്‍

മലയാള സിനിമയ്ക്ക് വേറിട്ട ഒരനുഭവം നല്‍കിയ ത്രില്ലര്‍ മൂവിയായ മുംബൈ പൊലീസിനു ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന അടുത്ത ത്രില്ലര്‍ ചിത്രം ദുല്‍ഖറിനൊപ്പം. ‘മുംബൈ പൊലീസ്’ റീലീസായി ഏഴ് വര്‍ഷം തികയുന്നതിന്റെ ഓര്‍മ്മക്കുറിപ്പിനൊപ്പമാണ് റോഷന്‍ ആന്‍ഡ്രൂസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ദുല്‍ഖറുമൊത്തൊരു ത്രില്ലര്‍ ഒരുക്കാന്‍ പോവുകയാണെന്ന വിവരം അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം തന്നെ ഈ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഫേസ് ബുക്ക് പോസ്റ്റിലൂടെ ഈ വാര്‍ത്തകളെ സംവിധായകന്‍ തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. പൊലീസ് കഥാപാത്രത്തെയാകും ദുല്‍ഖര്‍ അവതരിപ്പികുക. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് മുംബൈ പൊലീസിന് തിരക്കഥ എഴുതിയ സഞ്ജയ് ബോബി കൂട്ടുകെട്ട് തന്നെയാണ്. ചിത്രം നിര്‍മ്മിക്കുന്നതും ദുല്‍ഖര്‍ തന്നെയാകുമെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments


Back to top button