GeneralKollywoodLatest News

‘ഞാന്‍ ഫേയ്‌സ്ബുക്കില്‍ ഇല്ല ട്വിറ്ററില്‍ ഇല്ല. ഇനി ഉണ്ടാവുകയുമില്ല’; നടി സ്വാതി

ഈ അക്കൗണ്ടുകള്‍ ഇടയ്ക്കിടെ വരികയും പോകുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ ആരാണ് ബോസ്? നിങ്ങള്‍ക്ക് ട്വിറ്ററും ഊര്‍ജ്ജവുമുണ്ടെങ്കില്‍ അത് ഉപയോഗിച്ചോളൂ. എന്നെക്കുറിച്ച്‌ നിങ്ങള്‍ എന്തൊക്കെ പറഞ്ഞിട്ടുണ്ടെന്നും എഴുതിയിട്ടുണ്ടെന്നും അറിയാനുള്ള കഴിവില്ല

മലയാളികള്‍ക്കും ഏറെ പരിചിതയായ തെന്നിന്ത്യന്‍ താരമാണ് സ്വാതി റെഡ്ഡി. സോഷ്യല്‍ മീഡിയയിലെ വ്യാജന്മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് താരം. ട്വിറ്ററിലും ഫെയ്സ്ബുക്കിലും തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളെക്കുറിച്ചാണ് സ്വാതി തുറന്നു പറഞ്ഞത്.

ആരാണ് തന്റെ പേരിലുള്ള അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് എന്ന് അറിയില്ലെന്നും എന്നാല്‍ വീട്ടിലിരിക്കുന്ന താന്‍ അവരെക്കൊണ്ട് പൊറുതിമുട്ടി എന്നുമാണ് സ്വാതി ഇന്‍സ്റ്റഗ്രം പോസ്റ്റില്‍ പറയുന്നത്. ട്വിറ്ററില്‍ തന്റെ പേരിലുള്ള അക്കൗണ്ടിന്റെ ചിത്രത്തിനൊപ്പം വ്യാജന്മാരില്ലാത്ത തൊണ്ണൂറുകളിലേക്ക് പോകാന്‍ താന്‍ ആ​ഗ്രഹിക്കുന്നുണ്ടെന്നും ഇന്‍സ്റ്റ​ഗ്രാമിലെ താരത്തിന്റെ ഓഫീഷ്യല്‍ അക്കൗണ്ടിലൂടെയായിരുന്നു പ്രതികരണം

സ്വാതി റെ‍ഡ്ഡിയുടെ ഇന്‍സ്റ്റ​ഗ്രാം പോസ്റ്റ്

ഒരു ആഴ്ചയ്ക്ക് ശേഷം ഞാന്‍ ഇന്‍സ്റ്റഗ്രാം നോക്കിയപ്പോഴാണ് ഈ ട്വിറ്റര്‍ അക്കൗണ്ട് കണ്ടത്. ഈ ട്വിറ്റര്‍ അക്കൗണ്ട് എന്റേതല്ല. ഞാന്‍ ട്വിറ്ററില്‍ ഇല്ല. ഇനി ഉണ്ടാവുകയുമില്ല. ഫേയ്‌സ്ബുക്കിലും ഞാനില്ല. 2011 ലാണ് അത് ഞാന്‍ ഉപേക്ഷിച്ചത്. (മറ്റൊരാള്‍ ഹാന്‍ഡില്‍ ചെയ്തിരുന്ന ഒരു ഫേയ്‌സ്ബുക്ക് പേജ് എനിക്കുണ്ടായിരുന്നു. ഇപ്പോള്‍ അതും പ്രവര്‍ത്തിക്കുന്നില്ല.) ഞാന്‍ ഇപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. വ്യാജ അക്കൗണ്ടുകള്‍ എന്റെ ശ്രദ്ധയില്‍ പെടുത്തിയവര്‍ക്ക് നന്ദി. ഈ അക്കൗണ്ടുകള്‍ ഇടയ്ക്കിടെ വരികയും പോകുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ ആരാണ് ബോസ്? നിങ്ങള്‍ക്ക് ട്വിറ്ററും ഊര്‍ജ്ജവുമുണ്ടെങ്കില്‍ അത് ഉപയോഗിച്ചോളൂ. എന്നെക്കുറിച്ച്‌ നിങ്ങള്‍ എന്തൊക്കെ പറഞ്ഞിട്ടുണ്ടെന്നും എഴുതിയിട്ടുണ്ടെന്നും അറിയാനുള്ള കഴിവില്ല. ഇതൊന്നും വലിയ കാര്യമല്ലെന്ന് എനിക്കറിയാം. ഇപ്പോള്‍ വീട്ടിലിരുന്ന് വ്യാജന്മാരെക്കുറിച്ചറിഞ്ഞ് ഞാന്‍ മടുത്തു. എനിക്കു തന്നെ പൂര്‍ണമായി ഓണ്‍ലൈനില്‍ ഇരിക്കാന്‍ സൗകര്യമില്ല. അപ്പോഴാണ് എന്റെ വ്യാജ പ്രൊഫൈലിനായി സമയം കളയാന്‍ നിങ്ങള്‍ക്ക് എങ്ങനെ സാധിക്കുന്നു എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. വ്യാജ പ്രൊഫെെല്‍, വ്യാജവാര്‍ത്തകള്‍, വ്യാജ പോസ്റ്റുകള്‍, വ്യാജമായ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസുകല്‍, വ്യാജ ചിത്രങ്ങള്‍, വ്യാജമായ പോസിറ്റീവ് എനര്‍ജി. എന്നെ 1990 കളിലേക്ക് തിരികെ കൊണ്ടുപോകൂ. അന്ന് ലാന്‍ഡ്ലൈന്‍ ഫോണുകള്‍ നല്ല ശബ്​ദ നിലവാരത്തതിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ ഉറപ്പു വരുത്തിയിരുന്നു, അന്നൊക്കെ ഒരു ചാറ്റല്‍ മഴ വന്നാല്‍ വെെദ്യുതി പോകുമായിരുന്നു, അന്നൊന്നും ക്വാറന്റെെന്‍ അല്ല ആളുകള്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നത്. ഐസ്ക്രീമും എ​ഗ് പഫ്സും ദൂരദര്‍ശനിലെ പരിപാടികളുമെല്ലാം നമുക്ക് കൂടുതല്‍ ഉന്‍മേഷം നല്‍കിയിരുന്നു.

shortlink

Post Your Comments


Back to top button