GeneralLatest NewsTV Shows

ഇത് ഒഫീഷ്യല്‍ ഡേറ്റ്; രജിത് കുമാറിനെത്തേടി സര്‍പ്രൈസ് സമ്മാനം

തന്റെ വീട്ടിലേക്ക് അപ്രതീക്ഷിതമായെത്തിയ അതിഥികളെക്കുറിച്ചും അദ്ദേഹം പങ്കുവച്ചു. പുനലൂര്‍-കോന്നി-പത്തനാപുരം ഡിആര്‍കെയിലെ ചില സഹോദരങ്ങള്‍ അപ്രതീക്ഷിതമായി നടത്തിയ ജന്മദിനപരിപാടി

ബിഗ്‌ ബോസ് ഷോയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതനാണ് ഡോക്ടര്‍ രജിത് കുമാര്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷവും വിശേഷങ്ങള്‍ പങ്കുവെച്ച്‌ സോഷ്യല്‍ മീഡിയയില്‍ രജിത് കുമാര്‍ എത്തുന്നുണ്ട്. രജിത് കുമാറിന്റെ പിറന്നാളാണ് കഴിഞ്ഞ ദിവസമെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. ഷിയാസ് കരീമുള്‍പ്പടെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ച്‌ എത്തിയിട്ടുള്ളത്. ആശംസാ പോസ്റ്റുകളെല്ലാം സോഷ്യല്‍ മീഡിയിലൂടെ വൈറലായി മാറുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായാണ് തുറന്നുപറച്ചിലുമായി രജിത് കുമാറും എത്തിയത്.

തന്റെ പിറന്നാള്‍ ഒക്ടോബറിലാണെന്നും ഇത് ഒഫീഷ്യല്‍ ഡേറ്റാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ആരാധകരോട് ക്ഷമിക്കണം, നന്ദിയുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പേജില്‍ കുറിച്ചു. അതോടെ ഒക്ടോബറിലെ ഡേറ്റ് പറയാമായിരുന്നില്ലേയെന്നായിരുന്നു ചിലര്‍ ചോദിച്ചത്. ആ ദിവസം ആയാല്‍ പറയണേയെന്നും നമുക്ക് ആഘോഷിക്കാമെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്.

കൂടാതെ തന്റെ വീട്ടിലേക്ക് അപ്രതീക്ഷിതമായെത്തിയ അതിഥികളെക്കുറിച്ചും അദ്ദേഹം പങ്കുവച്ചു. പുനലൂര്‍-കോന്നി-പത്തനാപുരം ഡിആര്‍കെയിലെ ചില സഹോദരങ്ങള്‍ അപ്രതീക്ഷിതമായി നടത്തിയ ജന്മദിനപരിപാടിയെന്ന ക്യാപ്ഷനോടെ ചില ചിത്രങ്ങള്‍ അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button