Latest NewsNEWS

നിങ്ങള്‍ ഒരു ഹീറോ ആണ്, ഇത് കണ്ടു കഴിഞ്ഞാല്‍ തീര്‍ച്ചയായും നിങ്ങളെപ്പറ്റി സിനിമ എടുക്കും ; പത്തനംത്തിട്ട കളക്ടറോട് ഓണ്‍ലൈന്‍ അഭിമുഖം നടത്തി ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍

പത്തനംതിട്ട കലക്ടര്‍ പി.ബി നൂഹുമായി ഓണ്‍ലൈന്‍ അഭിമുഖം നടത്തി ബോളിവുഡ് യുവതാരം കാര്‍ത്തിക് ആര്യന്‍. കോവിഡ് പ്രതിരോധത്തിനായി കേരളം കൈവരിച്ച കാര്യക്ഷമതയെക്കുറിച്ചും കലക്ടറുടെ പ്രവര്‍ത്തനരീതിയെക്കുറിച്ചും സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞ കാര്‍ത്തിക് കലക്ടറെ തന്റെ യുട്യൂബ് ചാനലിലെ കോകി പൂഛേഗാ എന്ന പരിപാടിയിലേക്ക് അഭിമുഖത്തിന് ക്ഷണിക്കുകയായിരുന്നു. ‘ഈ അഭിമുഖം കണ്ടു കഴിഞ്ഞാല്‍ തീര്‍ച്ചയായും അക്ഷയ് കുമാര്‍ നിങ്ങളെപ്പറ്റി സിനിമ എടുക്കുമെന്നും കാര്‍ത്തിക് പറഞ്ഞു.

അഭിമുഖത്തില്‍ പലപ്പോഴായി കലക്ടറെ ‘ഹീറോ’ എന്നായിരുന്നു താരം അഭിസംബോധന ചെയ്തത്. ഇടയ്ക്കല്‍പം കുസൃതിയോടെ ‘ നൂഹ് നിങ്ങളാണെന്റെ ഹീറോ എന്നു മലയാളത്തിലെങ്ങനെ പറയുമെന്ന് ‘ കാര്‍ത്തിക് ചോദിച്ചു, ഉടനെ തന്നെ കാര്‍ത്തിക് ആര്യനാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ എന്ന് കളക്ടര്‍ മറുപടി പറഞ്ഞു. ഇതോടെ നൂഹിന്റെ മൊഴിമാറ്റത്തില്‍ പ്രശ്‌നമുണ്ടെന്ന് താരം തിരിച്ചറിഞ്ഞു. എന്നാലും വളരെ രസകരമായി തന്നെ അഭിമുഖം മുന്നോട്ടു പോയി.

എപ്പോഴാണ് താനോരു ഹീറോ ആണെന്ന് സ്വയം തിരച്ചറിഞ്ഞതെന്ന കാര്‍ത്തികിന്റെ ചോദ്യത്തിന് ഞാന്‍ ഹീറോ അല്ല, ഓഫിസര്‍ മാത്രമാണെന്നായിരുന്നു നൂഹിന്റെ മറുപടി. ഈ അഭിമുഖം കണ്ടു കഴിഞ്ഞാല്‍ അക്ഷയ് കുമാര്‍ തീര്‍ച്ചയായും നിങ്ങളെപ്പറ്റി സിനിമ എടുക്കുമെന്നും അങ്ങനെ സംഭവിച്ചാല്‍ അതിന്റെ പകര്‍പ്പവകാശം കാര്‍ത്തിക് ആര്യന് ആണെന്ന് അക്ഷയ് കുമാറിനോട് പറയണമെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button