CinemaComing SoonLatest NewsNEWSTollywood

അസുരന്റെ തെലുങ്ക് റീമേക്ക് ‘ നരപ്പ ‘ അണിയറയില്‍ ഒരുങ്ങുന്നു

ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയ ചിത്രമാണ് ധനുഷിനെ നായകനാക്കി വെട്രിമാരന്‍ ഒരുക്കിയ അസുരന്‍. വട ചെന്നൈ എന്ന സിനിമയ്ക്കു ശേഷം ധനുഷും വെട്രിമാരനും ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. ധനുഷിന് ജോഡിയായി എത്തിയ മഞ്ജു വാര്യയരുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു അസുരന്‍. പ്രശസ്ത തമിഴ് എഴുത്തുകാരന്‍ പൂമണിയുടെ വെക്കൈ എന്ന നോവലിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയത്. ചിത്രത്തില്‍ ഇരട്ട വേഷത്തിലെത്തി ധനുഷ് ധനുഷ് വിസ്മയിപ്പിച്ചപ്പോള്‍ ബോക്‌സ് ഓഫീസില്‍ ചിത്രം വന്‍ ഹിറ്റാണ്‌സമ്മാനിച്ചത്.

ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ‘നരപ്പ’ അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തില്‍ ധനുഷ് ചെയ്ത നായക കഥാപാത്രത്തെ വെങ്കടേഷ് ആണ് അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍ അഭിനയിച്ച പച്ചയമ്മാള്‍ എന്ന കഥാപാത്രമായി പ്രിയാമണിയാണ് എത്തുന്നത്. സുന്ദരമ്മ എന്നാണ് പ്രിയാമണിയുടെ കഥാപാത്രത്തിന്റെ പേര്. സുരേഷ് പ്രൊഡക്ഷന്‍സും കലൈപുലി എസ് തനു വി ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് അഡ്ഡലയാണ്.

shortlink

Related Articles

Post Your Comments


Back to top button