CinemaGeneralLatest NewsNEWS

സൂപ്പർ താരം കമൽഹാസന് നായികയായി യുവതാരം കീർത്തി സുരേഷ്; അമ്പരപ്പോടെ ആരാധകർ

ചിത്രത്തിനായി ആദ്യം അനുഷ്‌ക്ക ഷെട്ടിയെ സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്

സൂപ്പർ താരം കമല്‍ഹാസന്‍ ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഗൗതം മേനോന്‍ ഒരുക്കിയ ‘വേട്ടയാട് വിളയാട്’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ കീര്‍ത്തി എത്തുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഗൗതം മേനോന്‍ കീര്‍ത്തിയോട് കഥ പറഞ്ഞതായും താരം സമ്മതിച്ചതായുമുള്ള റിപ്പോര്‍ട്ടുകളാണ് സോഷ്യൽ മീഡിയ വഴി പ്രചരിയ്ക്കുന്നത്.

കമൽ ഈ ചിത്രത്തിനായി ആദ്യം അനുഷ്‌ക്ക ഷെട്ടിയെ സമീപിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വേട്ടയാട് വിളയാടിന്റെ സീക്വല്‍ ഒരുക്കാനായി കമല്‍ഹാസന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി ഗൗതം മേനോന്‍ നേരത്തെ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നതായും വാർത്തകളുണ്ട്.

ഇത്തരത്തിൽ ഈഷാരി ഗണേഷിന്റെ വെല്‍സ് ഇന്റര്‍നാഷണലിനായി രണ്ട് സിനിമകളാണ് ഗൗതം മേനോന്‍ ഒരുക്കുന്നത്. ഒന്ന് സൂര്യ നായകനാകുന്ന ചിത്രവും മറ്റേത് കമല്‍ഹസന്‍ ചിത്രവും. കമല്‍ഹാസന്റെ കരിയറിലെ ഹിറ്റ് ചിത്രമായിരുന്നു വേട്ടയാട് വിളയാട്. കമല്‍ പൊലീസ് വേഷത്തിലെത്തിയ സിനിമയില്‍ ജ്യോതികയും കമാലിനി മുഖര്‍ജിയുമാണ് പ്രധാന വേഷത്തിലെത്തിയത്. ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു.

സ്റ്റൈൽ മന്നൻ രജനികാന്ത് ചിത്രം ‘അണ്ണാത്തെ’ ആണ് കീര്‍ത്തി വേഷമിടുന്ന ഏറ്റവും പുതിയ ചിത്രം. നയന്‍താര നായികയാകുന്ന ചിത്രത്തില്‍ മീന, ഖുശ്ബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button