BollywoodGeneralLatest News

കോടിക്കണക്കിന് രൂപ റിയ തട്ടിയെടുത്തു; നടന്‍ സുശാന്തിന്റെ മരണത്തില്‍ പുതിയ ആരോപണവുമായി കുടുംബം

പ്രണയം നടിച്ച്‌ സുശാന്തിനെ സാമ്ബത്തികപരമായും മാനസികപരമായും റിയ തളര്‍ത്തിയെന്നാണ് അച്ഛന്‍ കൃഷ്ണ കിഷോര്‍ സിങ് പരാതിയില്‍ പറഞ്ഞത്.

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ കാമുകി റിയ ചക്രവര്‍ത്തിയ്ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംഎല്‍എയുടെ സുശാന്തിന്റെ ബന്ധുവുമായ നീരജ് കുമാര്‍ സിങ് ബബ്ലു. സുശാന്തിന്റെ അച്ഛന്‍ നടിയ്ക്ക് എതിരെ പരാതി നല്‍കുകയും അതില്‍ കഴിഞ്ഞ ദിവസംപോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് സുശാന്തിന്റെ കയ്യില്‍ നിന്ന് റിയ പണം തട്ടിയെടുത്തെന്നു ആരോപിച്ച് കുടുംബം രംഗത്ത് വന്നിരിക്കുന്നത്.

സുശാന്തിന്റെ അക്കൗണ്ടില്‍ നിന്ന് കോടിക്കണക്കിന് രൂപ റിയയുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് കുടുംബം പറയുന്നത്. കൂടാതെ ചില കമ്ബനികള്‍ ഇരുവര്‍ക്കും ജോയിന്റ് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്നും റിയ സുശാന്തിനെ പറ്റിച്ചെന്നും സുശാന്തിന്റെ അച്ഛന്‍ പരാതി നല്‍കിയതോടെയാണ് നടിക്കെതിരെ കേസെടുത്തത്. ഈ മരണവുമായി ബന്ധപ്പെട്ട് സംവിധായകന്‍ കരണ്‍ ജോഹറിനേയും മുംബൈ പൊലീസ് ചോദ്യം ചെയ്യണമെന്നും നീരജ് ആവശ്യപ്പെട്ടു.

പ്രണയം നടിച്ച്‌ സുശാന്തിനെ സാമ്ബത്തികപരമായും മാനസികപരമായും റിയ തളര്‍ത്തിയെന്നാണ് അച്ഛന്‍ കൃഷ്ണ കിഷോര്‍ സിങ് പരാതിയില്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button